---
title: "കരുതൽ തണലായി; സ്നേഹ വീടിന്റെ താക്കോൽ കൈമാറി."
english_title: "Care became a shadow; Sneha veed handed over the house key."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82167/care-became-a-shadow-sneha-veed-handed-over-the-house-key"
published_at: "2022-11-26T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638232a450796_inaguration.jpg"
keywords: []
---

# കരുതൽ തണലായി; സ്നേഹ വീടിന്റെ താക്കോൽ കൈമാറി.

> **Lead Summary:** **എടച്ചേരി: **നാടിൻ്റെ കരുതൽ കുടുംബത്തിന് തണലായി. സ്നേഹ വീടിന്റെ താക്കോൽ കൈമാറി.നരിക്കുന്ന് യുപി സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കുടുംബത്തിന് കൈമാറി. അധ്യാപകരും, വിദ്യാർത്ഥികളും, മാനേജ്മെന്റും, പിടിഎ കമ്മിറ്റിയും, നാട്ടുകാരും സംയുക്തമായാണ് വീട് നിർമ്മാണത്തിൽ ഭാഗവാക്കായത്. അതുകൊണ്ട് താക്കോൽ കൈമാറൽ ചടങ്ങ് ജനസാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായി. നാദാപുരം നിയോജകമണ്ഡലം എംഎൽഎ ഇ കെ വിജയൻ അധ്യക്ഷത വഹിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, വാർഡ് മെമ്പർമാരായ ടി.കെ മോട്ടി, സതി മാരാംവീട്ടിൽ, ടി.വി ഗോപാലൻ മാസ്റ്റർ, സി പവിത്രൻ മാസ്റ്റർ, മുഹമ്മദ് ചുണ്ടയിൽ, ശിവപ്രസാദ് കെ.സി, ബാലൻ ടി.കെ, രാജീവ് വള്ളിൽ, നാസർ നാളോം കണ്ടി, പി നാരായണൻ, ജിഷ എം.എൻ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ബിജു മലയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വീട് നിർമ്മാണത്തിന് സൗജന്യ സേവനം നൽകിയ കെ.പ്രവീൺകുമാർ, പീപ്പിൾസ് ഫോറം എടച്ചേരി എന്നിവർക്കും സമയബന്ധിതമായി വീട് നിർമ്മാണം പൂർത്തീകരിച്ച കോൺട്രാക്ടർ എംപി ശ്രീജൻ എന്നിവർക്കും ചടങ്ങിൽ ഉപഹാരം നൽകി. സത്യൻ പാറോൽ സ്വാഗതവും,ഇ.വി. ഇല്യാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

## Article Content

**എടച്ചേരി: **നാടിൻ്റെ കരുതൽ കുടുംബത്തിന് തണലായി. സ്നേഹ വീടിന്റെ താക്കോൽ കൈമാറി.നരിക്കുന്ന് യുപി സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കുടുംബത്തിന് കൈമാറി. അധ്യാപകരും, വിദ്യാർത്ഥികളും, മാനേജ്മെന്റും, പിടിഎ കമ്മിറ്റിയും, നാട്ടുകാരും സംയുക്തമായാണ് വീട് നിർമ്മാണത്തിൽ ഭാഗവാക്കായത്. അതുകൊണ്ട് താക്കോൽ കൈമാറൽ ചടങ്ങ് ജനസാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായി. നാദാപുരം നിയോജകമണ്ഡലം എംഎൽഎ ഇ കെ വിജയൻ അധ്യക്ഷത വഹിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, വാർഡ് മെമ്പർമാരായ ടി.കെ മോട്ടി, സതി മാരാംവീട്ടിൽ, ടി.വി ഗോപാലൻ മാസ്റ്റർ, സി പവിത്രൻ മാസ്റ്റർ, മുഹമ്മദ് ചുണ്ടയിൽ, ശിവപ്രസാദ് കെ.സി, ബാലൻ ടി.കെ, രാജീവ് വള്ളിൽ, നാസർ നാളോം കണ്ടി, പി നാരായണൻ, ജിഷ എം.എൻ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ബിജു മലയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വീട് നിർമ്മാണത്തിന് സൗജന്യ സേവനം നൽകിയ കെ.പ്രവീൺകുമാർ, പീപ്പിൾസ് ഫോറം എടച്ചേരി എന്നിവർക്കും സമയബന്ധിതമായി വീട് നിർമ്മാണം പൂർത്തീകരിച്ച കോൺട്രാക്ടർ എംപി ശ്രീജൻ എന്നിവർക്കും ചടങ്ങിൽ ഉപഹാരം നൽകി. സത്യൻ പാറോൽ സ്വാഗതവും,ഇ.വി. ഇല്യാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82167/care-became-a-shadow-sneha-veed-handed-over-the-house-key)