---
title: "തുണേരി കേരളോത്സവം അത്‌ലറ്റിക്സ് മത്സരം നാളെ"
english_title: "Thuneri Keralatsavam athletics competition tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82172/thuneri-keralatsavam-athletics-competition-tomorrow"
published_at: "2022-11-26T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638236ae2e76a_thuneri.jpg"
keywords: []
---

# തുണേരി കേരളോത്സവം അത്‌ലറ്റിക്സ് മത്സരം നാളെ

> **Lead Summary:** **നാദാപുരം **:തുണേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവ കായിക മത്സരങ്ങൾ ആരംഭിച്ചു. ക്രിക്കറ്റ്‌ മത്സരത്തിൽ ഡിഫൻഡസ് മുടവന്തേരി ജേതാക്കൾ ആയി. യൂത്ത് വിംഗ് പേരോട് റണ്ണേഴ്സ് അപ്പ് ആയി. ബാഡ്മിന്റൺ സിംഗിൾ മത്സരത്തിൽ വിവ വെള്ളൂർ ന്റെ ഭരത് കൃഷ്ണ, ഡിഫൻസ് മുടവന്തേരി യുടെ ഫഹദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.

## Article Content

**നാദാപുരം **:തുണേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവ കായിക മത്സരങ്ങൾ ആരംഭിച്ചു. ക്രിക്കറ്റ്‌ മത്സരത്തിൽ ഡിഫൻഡസ് മുടവന്തേരി ജേതാക്കൾ ആയി. യൂത്ത് വിംഗ് പേരോട് റണ്ണേഴ്സ് അപ്പ് ആയി. ബാഡ്മിന്റൺ സിംഗിൾ മത്സരത്തിൽ വിവ വെള്ളൂർ ന്റെ ഭരത് കൃഷ്ണ, ഡിഫൻസ് മുടവന്തേരി യുടെ ഫഹദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.

ബാഡ്മിന്റൺ ഡബിൾ മത്സരത്തിൽ വിവ വെള്ളൂർ ന്റെ ഭരത് കൃഷ്ണ, എ ടി കെ ഷൈജു എന്നിവർ ജേതാക്കളും, യുവ കോടഞ്ചേരി യുടെ ദീപേഷ്,ആദർശ് എന്നിവർ റണ്ണേഴ്സ് അപ്പ് ആയി. കായിക മത്സരങ്ങൾ നാളെ രാവിലെ (ഞായറാഴ്ച )8 മണിക്ക് പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.

കലാ മത്സരങ്ങൾ 28 ന് കോടഞ്ചേരി, കോട്ടമ്പ്രം റോഡിലെ സസ്റ്റ് സെന്ററിൽ നടക്കും.. മത്സര വിജയികൾക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ട്രോഫികൾ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുധ സത്യൻ,രജില കിഴക്കും കരമൽ,കെ പി ലിഷ,ഫസൽ മാട്ടാൻ, മുഹമ്മദ്‌ പേരോട് എന്നിവർ സംസാരിച്ചു.

പടം :തുണേരി ഗ്രാമപഞ്ചായത്ത്‌ കേരളത്സവ, ക്രിക്കറ്റ്‌ മത്സരത്തിൽ ജേതാക്കൾ ആയ ഡിഫൻഡസ് മുടവന്തേരി ടീമിന് പ്രസിഡന്റ് പി ഷാഹിന ട്രോഫി വിതരണം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82172/thuneri-keralatsavam-athletics-competition-tomorrow)