---
title: "വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം"
english_title: "Vanimel Gram Panchayat Kerala festival begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82174/vanimel-gram-panchayat-kerala-festival-begins"
published_at: "2022-11-26T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638237fe65335_vanimel.jpg"
keywords: []
---

# വാണിമേൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം

> **Lead Summary:** **വാണിമേൽ **: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വാണിമേൽ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾക്ക് വാണിമേൽ ക്രസന്റ് ഹൈസ്‌കൂളിൽ തുടക്കം.രാവിലെ മുതൽ വിവിധ രചന മത്സരങ്ങളും മൈലാഞ്ചിയിടലും നടന്നു.

## Article Content

**വാണിമേൽ **: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വാണിമേൽ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾക്ക് വാണിമേൽ ക്രസന്റ് ഹൈസ്‌കൂളിൽ തുടക്കം.രാവിലെ മുതൽ വിവിധ രചന മത്സരങ്ങളും മൈലാഞ്ചിയിടലും നടന്നു.

വൈകുന്നേരം 4 മണിക്ക് കൊപ്രാക്കളത്ത് നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,യുവജന ക്ലബ് അംഗങ്ങൾ , അംഗണവാടി ടീച്ചർമാർ ഉൾപ്പെടെയുള്ളവർ അണിനിരന്നു. തുടർന്ന് ക്രസന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്ഘാടനസദസ്സ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് സെൽമ രാജു അധ്യക്ഷം വഹിച്ചു.എ ചന്ദ്രബാബു,വി.കെ കുഞ്ഞാലി മാസ്റ്റർ, ഹരിദാസൻ,സി.കെ ജലീൽ, സി കെ ശിവറാം തുടങ്ങിയവർ സംസാരിച്ചു. കലാ വിഭാഗം കമ്മിറ്റി ചെയർമാൻ വി കെ മൂസ്സ മാസ്റ്റർ സ്വാഗതവും യൂത്ത് കോർഡിനേറ്റർ നജ്മുസാഖിബ് നന്ദിയും പറഞ്ഞു.

സാംസ്കാരിക ഘോഷയാത്രക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, വൈസ് പ്രസിഡന്റ് സെൽമ രാജു, ജനപ്രതിനിധികളായ ഫാത്തിമ കണ്ടിയിൽ,എ ചന്ദ്രബാബു, മുഫീദ തട്ടാൻകണ്ടി, എം കെ മജീദ്, സി കെ ശിവറാം, വി കെ മൂസ്സ മാസ്റ്റർ, കുഞ്ഞമ്മദ് ചേലക്കാടൻ,ജാൻസി,ഷൈനി എ പി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി കെ കുഞ്ഞാലിമാസ്റ്റർ, ടി പ്രതീപ്കുമാർ, അഷ്‌റഫ്‌ കൊറ്റാല, കെ ഹരിദാസൻ, സി കെ ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.

കായികമേളയിൽ ചാമ്പ്യൻമാരായ സർഗ്ഗം കൊമ്മിയോട്‌ രണ്ടും മൂന്നും സ്ഥാനക്കാരായ കളേഴ്സ് ഉരുട്ടി, ഡോമിനന്റ് ഭൂമിവാതുക്കൽ എന്നീ ക്ലബ്ബുകൾക്കുള്ള ഓവറോൾ ട്രോഫിയും ചടങ്ങിൽ കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82174/vanimel-gram-panchayat-kerala-festival-begins)