---
title: "ഉന്നത പഠനത്തിന് ;വിദ്യാർഥികൾക്ക് ലാപ്പ് ടോപ് വിതരണം"
english_title: "For higher studies, distribution of laptops to students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82258/for-higher-studies-distribution-of-laptops-to-students"
published_at: "2022-11-27T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638340741da0a_scst.jpg"
keywords: []
---

# ഉന്നത പഠനത്തിന് ;വിദ്യാർഥികൾക്ക് ലാപ്പ് ടോപ് വിതരണം

> **Lead Summary:** **നാദാപുരം:** എസ്‌ സി വിദ്യാർഥികൾക്ക് ലാപ്പ് ടോപ് വിതരണം ചെയ്തു ജനകിയസുത്രണം പദ്ധതിയിൽ നാല് എസ്‌ സി വിഭാഗം പ്രൊഫെഷണൽ കോഴ്സിനു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു .

## Article Content

**നാദാപുരം:** എസ്‌ സി വിദ്യാർഥികൾക്ക് ലാപ്പ് ടോപ് വിതരണം ചെയ്തു ജനകിയസുത്രണം പദ്ധതിയിൽ നാല് എസ്‌ സി വിഭാഗം പ്രൊഫെഷണൽ കോഴ്സിനു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു .

240000 രൂപ വകയിരുത്തി ആധുനിക സംവിധാനങ്ങൾ ഉള്ള ലാപ്പ് ടോപ്പ് സർക്കാർ ജെം പോർട്ടലിൽ നിന്നാണ് വാങ്ങിയത് . ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ലാപ്പ് ടോപ് പഠിക്കുന്ന കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്നതാണ് ലാപ്പ്  ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു .

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരം സമിതി അദ്യക്ഷൻമാരായ സി കെ നാസർ , ജനീദ ഫിർദൗസ് , മെമ്പർ വാസു പുതിയ പറമ്പത്ത് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , നിർവഹണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,അഭില ദാസ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82258/for-higher-studies-distribution-of-laptops-to-students)