---
title: "ദുരൂഹത അകറ്റണം; യുവാവിന്റെ മരണത്തിൽ  സമഗ്രാന്വേഷണം വേണം  വി.വി മുഹമ്മദലി"
english_title: "Demystify; On the death of the young man VV Muhammadali said that have a comprehensive investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82260/nadapuram-grama-panchayat-president-vv-muhammadali-said-that-an-investigation-should-be-conducted-to-remove-the-concern-over-the-death-of-the-young-man"
published_at: "2022-11-27T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6383495e32462_precident.jpg"
keywords: []
---

# ദുരൂഹത അകറ്റണം; യുവാവിന്റെ മരണത്തിൽ  സമഗ്രാന്വേഷണം വേണം  വി.വി മുഹമ്മദലി

> **Lead Summary:** **നാദാപുരം:** നരിക്കാട്ടേരി കാരയിൽ കനാൽ റോഡിലെ യുവാവിന്റെ മരണത്തിൽ ആശങ്ക അകറ്റാൻ സമഗ്രാന്വേഷണം വേണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം:** നരിക്കാട്ടേരി കാരയിൽ കനാൽ റോഡിലെ യുവാവിന്റെ മരണത്തിൽ ആശങ്ക അകറ്റാൻ സമഗ്രാന്വേഷണം വേണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി ആവശ്യപ്പെട്ടു.

നരിക്കാട്ടേരി കനാൽ റോഡിൽ ഇന്നലെ രാത്രി കാസർ ഗോഡ്‌ സ്വദേശിയായ ചെറുപ്പക്കാരൻ മരണപ്പെട്ടത്. സംഭവത്തിൽ ആശങ്ക അകറ്റാനായി സമഗ്ര അന്വേഷണം വേണമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ആവശ്യപ്പെട്ടു.

അപകട മരണമണാ കൊലപാതകമാണോ എന്ന് സംശയം നിലനിൽക്കുന്നതിനാൽ ശക്തമായ അന്വേഷണം ആവശ്യമാണ്. കനാൽ ഭിത്തി കാടുമൂടിയത് കാരണം സാമൂഹ്യ ദ്രോഹികൾക്ക്‌ സ്വൈര്യവിഹാരത്തിന് അവസരമുണ്ടാകുന്നുണ്ട്.‌

ഇതൊഴിവാക്കുന്നതിന് കാട് വെട്ടിത്തെളിക്കാൻ ഇറിഗേഷൻ വകുപ്പ്‌ നടപടി സ്വീകരിക്കണം. നേരത്തെ തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത്‌ ‌ ചെയ്തിരുന്നുവെങ്കിലും കാട് വെട്ടിത്തെളിക്കൽ തൊഴിലുറപ്പിൽ ചെയ്യുന്നത് വിലക്കി ഉത്തരവ്‌ വന്നതിനാൽ കഴിഞ്ഞ വർഷം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും മുഹമ്മദലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82260/nadapuram-grama-panchayat-president-vv-muhammadali-said-that-an-investigation-should-be-conducted-to-remove-the-concern-over-the-death-of-the-young-man)