---
title: "സമാപനം ഇന്ന്; നാദാപുരത്തിന്റെ സ്വന്തം ഉത്സവത്തിന് ഇന്ന് സമാപനം."
english_title: "The conclusion is today; Nadapuram's own festival concludes today."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82263/the-conclusion-is-today-nadapurams-own-festival-concludes-today"
published_at: "2022-11-27T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63834e465b48d_meh_1.jpg"
keywords: []
---

# സമാപനം ഇന്ന്; നാദാപുരത്തിന്റെ സ്വന്തം ഉത്സവത്തിന് ഇന്ന് സമാപനം.

> **Lead Summary:** **നാദാപുരം:**വൻ ജനപങ്കാളിത്തത്തോടെ നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്ന് വൈകിട്ട് സമാപിക്കും. വിദ്യാർത്ഥികളുടെ സ്നേഹ ഗീതാലാപനത്തോടെയാണ് സമാപനം.

## Article Content

**നാദാപുരം:**വൻ ജനപങ്കാളിത്തത്തോടെ നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്ന് വൈകിട്ട് സമാപിക്കും. വിദ്യാർത്ഥികളുടെ സ്നേഹ ഗീതാലാപനത്തോടെയാണ് സമാപനം.

നാദാപുരം ഗ്രാമത്തിൽ വിവിധ ദിവസങ്ങളിലായി നടന്നുവരുന്ന കേരളോത്സവ പരിപാടിയുടെ സമാപനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ. കായിക, ഗെയിംസ് മത്സരങ്ങൾ സമാപിച്ചപ്പോൾ വാർഡ് തല വിജയികളെയും പ്രഖ്യാപിച്ചു.

കായിക മത്സരത്തിൽ രണ്ടാം വാർഡും, ഗെയിംസിൽ ഇരുപത്തിരണ്ടാം വാർഡും ഓവറോൾ ചാമ്പ്യന്മാരായി. കലാ മത്സരങ്ങൾ ഇന്ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ മുതൽ തന്നെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.

ഇന്നലെ നടന്ന ക്വിസ് മത്സരത്തിൽ വാർഡ് 13ഉം, മെഹന്തി മത്സരത്തിൽ വാർഡ് 19ഉം, ചാമ്പ്യന്മാരായി. കാർട്ടൂൺ മത്സരത്തിൽ വാർഡ് 10ഉം, ചിത്രരചന മത്സരത്തിൽ വാർഡ് 5ഉം വിജയികളായി. ഫ്ലവർഷോ മത്സരത്തിലും, ക്ലേ മോഡൽ മത്സരത്തിലും വാർഡ് 8 വിജയികളായി.

ഇന്ന് വിവിധ കലാ മത്സരങ്ങൾ രണ്ടു വേദികളിലായി നടന്നുകൊണ്ടിരിക്കുന്നു. അന്തിമ വിജയികളെ അറിയുവാൻ ഏതാനും മണിക്കൂറുകൾ കൂടി മാത്രം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82263/the-conclusion-is-today-nadapurams-own-festival-concludes-today)