---
title: "മലയോരത്തിന്റെ ആവേശമായി കുന്തിരിക്കത്തിരി സാമ്രാണി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. "
english_title: "Kunthirikathiri Samrani unit has started in hill station."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82271/kunthirikathiri-samrani-unit-has-started-in-hill-station"
published_at: "2022-11-27T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638354ed52c6c_akar_1.jpg"
keywords: []
---

# മലയോരത്തിന്റെ ആവേശമായി കുന്തിരിക്കത്തിരി സാമ്രാണി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. 

> **Lead Summary:** **വാണിമേൽ:** മലയോരത്തിന്റെ ആവേശമായി മാറി. കുന്തിരിക്കത്തിരി സാമ്രാണി യൂണിറ്റ് നാടിന് സമർപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ വിലങ്ങാട് ആസ്ഥാനമാക്കി 1979 രജിസ്റ്റർ ചെയ്യപ്പെട്ടതാണ് വിലങ്ങാട് പട്ടിക സർവീസ് സഹകരണ സംഘം. ഇപ്പോൾ ജില്ലയിലെ 15 മലയോര പഞ്ചായത്തുകൾ പ്രവർത്തന മേഖലയായി പ്രവർത്തിച്ചുവരുന്നു.

## Article Content

**വാണിമേൽ:** മലയോരത്തിന്റെ ആവേശമായി മാറി. കുന്തിരിക്കത്തിരി സാമ്രാണി യൂണിറ്റ് നാടിന് സമർപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ വിലങ്ങാട് ആസ്ഥാനമാക്കി 1979 രജിസ്റ്റർ ചെയ്യപ്പെട്ടതാണ് വിലങ്ങാട് പട്ടിക സർവീസ് സഹകരണ സംഘം. ഇപ്പോൾ ജില്ലയിലെ 15 മലയോര പഞ്ചായത്തുകൾ പ്രവർത്തന മേഖലയായി പ്രവർത്തിച്ചുവരുന്നു.

അടിസ്ഥാന വർഗ്ഗത്തിന്റെ സഹകരണ സ്ഥാപനം എന്ന നിലയിൽ നിരവധിയായ പ്രവർത്തനങ്ങളാണ് സംഘം ഇതിനകം ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. സംഘം രൂപീകരിച്ച് 44 വർഷം പൂർത്തിയാകുന്ന  ഘട്ടത്തിൽ കേരള സർക്കാരിന്റെയും, എസ് സി/ എസ് ടി സഹകരണ വികസന ഫെഡറേഷന്റെയും, കേരള ഫോറസ്ട്രി കോളേജിന്റെയും സഹകരണത്തോടെ സംഘത്തിൻറെ പുതിയ പദ്ധതിയായ കുന്തിരിക്കത്തിരി സാമ്രാണി നിർമ്മാണ വിതരണ യൂണിറ്റിന്റെ ഉദ്ഘാടനം നാദാപുരം എംഎൽഎ ഇ.കെ വിജയൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. രജീഷ് പി പി (സെക്രട്ടറി വിലങ്ങാട് പട്ടിക വർഗ്ഗ സർവീസ് സഹകരണ സംഘം) റിപ്പോർട്ട് അവതരിപ്പിച്ചു. വേലായുധൻ പാലക്കണ്ടി (പ്രസിഡണ്ട്. എസ് സി, എസ് ടി സഹകരണ വികസന ഫെഡറേഷൻ തിരുവനന്തപുരം), ഡോ: എസ്. ഗോപകുമാർ (പ്രൊഫസർ ഹെഡ് ഡിപ്പാർട്ട്മെൻറ് ഓഫ് NRM), എം.എൻ ജയരാജ് (അഡീഷണൽ രജിസ്റ്റർ/ മാനേജിങ് ഡയറക്ടർ SC/ST. ഫെഡറേഷൻ), റസിയ പി.പി (അസിസ്റ്റന്റ് രജിസ്ട്രാർ എസ് സി/ എസ് ടി കോഴിക്കോട്) സംസാരിച്ചു.

തുടർന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമാ രാജു, കെ കെ ഇന്ദിര,എ. ചന്ദ്രബാബു, ജാൻസി, ശാരദ.പി, അൽഫോൻസാ റോബിൻ, എ.കെ.ഗീത, മഹറൂഫ് എം.കെ, ഷിജു.പി, അബ്ദുള്ള കുഞ്ഞിപ്പറമ്പത്ത്, ദീപക്. കെ, റീത്ത.എം.പി, എൻ.പി വാസു, ടി.പ്രദീപ് കുമാർ, പി.എ ആന്റണി, രാജു അലക്സ്, അനീഷ് എംസി മാടാഞ്ചേരി, സോണി കുര്യൻ, ഷീൻ ജേക്കബ് സംസാരിച്ചു. ബി.സി കേളപ്പൻ സ്വാഗതവും, ജയകുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82271/kunthirikathiri-samrani-unit-has-started-in-hill-station)