നാദാപുരത്തിന് നവ്യാനുഭവം ; ജനകീയോത്സവമായി കേരളോത്സവം

നാദാപുരത്തിന് നവ്യാനുഭവം ; ജനകീയോത്സവമായി കേരളോത്സവം
Nov 28, 2022 02:42 PM | By Kavya N

നാദാപുരം: ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഗെയിംസ്, അത്‌ലറ്റിക്സ് എന്നീ മത്സരങ്ങൾക്ക് ശേഷം കലാ മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് രണ്ട് വേദികളിലായി നടന്നു. ഓവറോൾ ചാമ്പ്യൻഷിപ്പ് അഞ്ചാം വാർഡ് 96 പോയിന്റുമായി കരസ്ഥമാക്കി, 65 പോയിന്റുമായി പത്താം വാർഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

നേരത്തെ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളുടെ ചാമ്പ്യൻഷിപ്പ് വാർഡ് രണ്ടും ഗെയിംസിൽ വാർഡ് ഇരുപത്തിരണ്ടും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു.സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

കേരളോത്സവ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ പ്രവർത്തനം കാഴ്ചവച്ച പൊതു പ്രവർത്തകൻ ആർ നാരായണൻ മാസ്റ്ററെ ചടങ്ങിൽ വെച്ച് ആദരിച്ചു. സമാപനത്തോടനുബന്ധിച്ച് അർഷിന നാദാപുരം സ്നേഹ ഗീതം ആലപിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എംസി സുബൈർ, ജനീദ ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെമ്പർ പി. പി ബാലകൃഷ്ണൻ, വലിയാണ്ടി ഹമീദ്, കെഎം രഘുനാഥ്‌, നാരായണൻ മാസ്റ്റർ, സി കെ റീന, കരിമ്പിൽ ദിവാകരൻ , ടി രവീന്ദ്രൻ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, ടി രാജൻ മാസ്റ്റർ, എ കെ ഹരിദാസൻ മാസ്റ്റർ, എം കെ അഷ്റഫ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.

ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് അഞ്ചാം വാർഡ് മെമ്പർ എ ദിലീപും വാർഡ് വികസന സമിതിയും ഏറ്റു വാങ്ങി . രണ്ടാം സ്ഥാനം നേടിയ പത്താം വാർഡിന്റെ ട്രോഫി മെമ്പർ നിഷ മനോജ് പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി .മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഗ്രാമ പഞ്ചായത്ത് സർട്ടിഫിക്കറ്റ് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു .



അടുത്തവർഷം മുതൽ വാർഡ് തലത്തിൽ ഗ്രാമോത്സവമായി കേരളോത്സവം നടത്തുമെന്ന് വേദിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ചു. പാതിരാത്രി മൂന്നുമണിക്ക് മത്സരം സമാപിച്ചപ്പോഴും മത്സരം കാണാനെത്തിയ നിറഞ്ഞ സദസ്സ് നാദാപുരത്തിന്റെ കലാഹൃദയത്തിന്റെ നേർചിത്രമാണ്.

A new experience for Nadapuram; Kerala festival as Janakiyotsavam

Next TV

Related Stories
#pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ

Apr 19, 2024 08:41 PM

#pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ

എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ശനിയാഴ്‌ച വടകര പാർലമെൻ്റ് മണ്ഡലത്തിലെ...

Read More >>
#shafiparambil | രണ്ടാംഘട്ട മണ്ഡലം പര്യടനം;  കൂത്തുപറമ്പിൽ  സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഷാഫിപറമ്പിൽ

Apr 19, 2024 08:35 PM

#shafiparambil | രണ്ടാംഘട്ട മണ്ഡലം പര്യടനം; കൂത്തുപറമ്പിൽ സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഷാഫിപറമ്പിൽ

സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ രണ്ടാംഘട്ട മണ്ഡലം...

Read More >>
 #obituary | നെല്ലിയുള്ള കുന്നി മുത്തു നാടാർ അന്തരിച്ചു

Apr 19, 2024 08:10 PM

#obituary | നെല്ലിയുള്ള കുന്നി മുത്തു നാടാർ അന്തരിച്ചു

കച്ചേരിയിലെ നെല്ലിയുള്ള കുന്നി മുത്തു നാടാർ (നെയ്യാറ്റിൻകര സ്വദേശി) (74)...

Read More >>
#complaint   | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി വ്യാപക പരാതി

Apr 19, 2024 03:36 PM

#complaint | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി വ്യാപക പരാതി

വടകര ലോകസഭാ മണ്ഡലത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒ മാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന്...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 12:08 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 19, 2024 11:14 AM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
Top Stories