---
title: "വീറും വാശിയുമായി വാർഡുകൾ : നാദാപുരത്ത് ജനകീയ ഉത്സവമായി കേരളോത്സവം "
english_title: "Wards with swollonr and Vashi: Kerala festival as popular festival in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82411/wards-with-swollonr-and-vashi-kerala-festival-as-popular-festival-in-nadapuram"
published_at: "2022-11-28T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384943d4d0ec_kkkk.jpg"
keywords: []
---

# വീറും വാശിയുമായി വാർഡുകൾ : നാദാപുരത്ത് ജനകീയ ഉത്സവമായി കേരളോത്സവം 

> **Lead Summary:** **നാദാപുരം: **വീറും ,വാശിയുമായി വാർഡുകൾ ,ആ സ്വാദന മികവിൽ കലാ മത്സരങ്ങൾ പാതിര വരെ നീണ്ട നിറഞ്ഞ സദസ്സ് , കേരളോത്സവ ചരിത്രത്തിൽ നാദാപുരത്തിന് ഇത് പുതു ചരിത്രം . വാർഡുകൾ തമ്മിൽ നടന്ന മത്സരങ്ങളാണ് കേരളോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റിയത്.

## Article Content

**നാദാപുരം: **വീറും ,വാശിയുമായി വാർഡുകൾ ,ആ സ്വാദന മികവിൽ കലാ മത്സരങ്ങൾ പാതിര വരെ നീണ്ട നിറഞ്ഞ സദസ്സ് , കേരളോത്സവ ചരിത്രത്തിൽ നാദാപുരത്തിന് ഇത് പുതു ചരിത്രം . വാർഡുകൾ തമ്മിൽ നടന്ന മത്സരങ്ങളാണ് കേരളോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റിയത്.

വാശിയേറിയ പോരാട്ടത്തിൽ 5 ആം വാർഡ് ഒന്നാം സ്ഥാനവും ,10 ആം വാർഡ് രണ്ടാംസ്ഥാനവും നേടി വാർഡുകൾ തമ്മിലുള്ള വീറും വാശിയും പ്രകടിപ്പിച്ച്, തിങ്ങി നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിനിർത്തി നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഗെയിംസ്, അത്‌ലറ്റിക്സ് എന്നീ മത്സരങ്ങൾക്ക് ശേഷം കലാ മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് രണ്ട് വേദികളിലായി നടന്നു. ഓവറോൾ ചാമ്പ്യൻഷിപ്പ് അഞ്ചാം വാർഡ് 96 പോയിന്റുമായി കരസ്ഥമാക്കി, 65 പോയിന്റുമായി പത്താം വാർഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

നേരത്തെ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളുടെ ചാമ്പ്യൻഷിപ്പ് വാർഡ് രണ്ടും ഗെയിംസിൽ വാർഡ് ഇരുപത്തിരണ്ടും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു.സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. കേരളോത്സവ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ പ്രവർത്തനം കാഴ്ചവച്ച പൊതു പ്രവർത്തകൻ ആർ നാരായണൻ മാസ്റ്ററെ ചടങ്ങിൽ വെച്ച് ആദരിച്ചു.

സമാപനത്തോടനുബന്ധിച്ച് അർഷിന നാദാപുരം സ്നേഹ ഗീതം ആലപിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എംസി സുബൈർ, ജനീദ ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെമ്പർ പി. പി ബാലകൃഷ്ണൻ, വലിയാണ്ടി ഹമീദ്, കെഎം രഘുനാഥ്‌, നാരായണൻ മാസ്റ്റർ, സി കെ റീന, കരിമ്പിൽ ദിവാകരൻ , ടി രവീന്ദ്രൻ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, ടി രാജൻ മാസ്റ്റർ, എ കെ ഹരിദാസൻ മാസ്റ്റർ, എം കെ അഷ്റഫ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.

ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് അഞ്ചാം വാർഡ് മെമ്പർ എ ദിലീപും വാർഡ് വികസന സമിതിയും ഏറ്റു വാങ്ങി . രണ്ടാം സ്ഥാനം നേടിയ പത്താം വാർഡിന്റെ ട്രോഫി മെമ്പർ നിഷ മനോജ് പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി .മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഗ്രാമ പഞ്ചായത്ത് സർട്ടിഫിക്കറ്റ് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു .

അടുത്തവർഷം മുതൽ വാർഡ് തലത്തിൽ ഗ്രാമോത്സവമായി കേരളോത്സവം നടത്തുമെന്ന് വേദിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ചു. പാതിരാത്രി മൂന്നുമണിക്ക് മത്സരം സമാപിച്ചപ്പോഴും മത്സരം കാണാനെത്തിയ നിറഞ്ഞ സദസ്സ് നാദാപുരത്തിന്റെ കലാഹൃദയത്തിന്റെ നേർചിത്രമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82411/wards-with-swollonr-and-vashi-kerala-festival-as-popular-festival-in-nadapuram)