---
title: "ഒഴുക്കിനെതിരെയുള്ള നീന്തലാണ് ഓരോ രചനകളും -എ കെ രഞ്ജിത്ത്"
english_title: "Every piece of writing is a swim against the wave - AK Ranjith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82428/every-piece-of-writing-is-a-swim-against-the-wave-ak-ranjith"
published_at: "2022-11-28T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384ace512017_lahari.jpg"
keywords: []
---

# ഒഴുക്കിനെതിരെയുള്ള നീന്തലാണ് ഓരോ രചനകളും -എ കെ രഞ്ജിത്ത്

> **Lead Summary:** **എടച്ചേരി:** പരിതസ്ഥിതികളോട് ഏറ്റുമുട്ടി യാണ് ഓരോ എഴുത്തുകാരനും തൻ്റെ സൃഷ്ടികൾക്ക് ജന്മം നൽകുന്നതെന്നും ,ഒഴുക്കിനെതിരെയുള്ള നീന്തലാണതെന്നും കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് .

## Article Content

**എടച്ചേരി:** പരിതസ്ഥിതികളോട് ഏറ്റുമുട്ടി യാണ് ഓരോ എഴുത്തുകാരനും തൻ്റെ സൃഷ്ടികൾക്ക് ജന്മം നൽകുന്നതെന്നും ,ഒഴുക്കിനെതിരെയുള്ള നീന്തലാണതെന്നും കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് .

ഒരുമ സാംസ്കാരിക വേദി നരിക്കുന്നും ജനമൈത്രി പോലീസ് എടച്ചേരിയും ചേർന്ന് ഒരുക്കിയ ലഹരിവിരുദ്ധ ബോധവൽക്കണ ക്ലാസിൻ്റെയും പുസ്തകപ്പയറ്റിൻ്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എടച്ചേരി പോലീസ് അസി: സബ് ഇൻസ്പക്ടർ സുദർശൻ കുമാർ കെ ബോധവൽക്കരണ ക്ലാസ് നടത്തി .ചടങ്ങിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.പി നാരായണൻ ,ഹേമന്ത് കുമാർ, ടി.കെ മോട്ടി ,ഇ ഉണ്ണികൃഷ്ണൻ ,പി പി വേണു മാസ്റ്റർ, ടി പി ലിനീഷ് കുമാർ ,കെ സുധീഷ് കുമാർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82428/every-piece-of-writing-is-a-swim-against-the-wave-ak-ranjith)