---
title: "റിധത്തിന് കിരീടം; തുണേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം സമാപിച്ചു"
english_title: "Ridham is crowned; Thuneri Grama Panchayat Kerala Festival concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82460/ridham-is-crowned-thuneri-grama-panchayat-kerala-festival-concluded"
published_at: "2022-11-29T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638575a485f80_WINNER_THUNERI.jpg"
keywords: []
---

# റിധത്തിന് കിരീടം; തുണേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം സമാപിച്ചു

> **Lead Summary:** **നാദാപുരം :**ഈ മാസം ഇരുപതിനു ന് ആരംഭിച്ച തുണേരി ഗ്രാമ പഞ്ചായത്ത്‌ കേരളത്സവം കലാ മത്സരങ്ങളോടെ സമാപിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ ക്ലബ്‌ കൾ തമ്മിൽ നടന്ന മത്സരത്തിൽ റിധം തുണേരി ഓവറോൾ ചാമ്പ്യൻ മാരായി. കൈരളി ചാലപ്പുറം റണ്ണേഴ്സ് അപ്പ് ആയി.

## Article Content

**നാദാപുരം :**ഈ മാസം ഇരുപതിനു ന് ആരംഭിച്ച തുണേരി ഗ്രാമ പഞ്ചായത്ത്‌ കേരളത്സവം കലാ മത്സരങ്ങളോടെ സമാപിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ ക്ലബ്‌ കൾ തമ്മിൽ നടന്ന മത്സരത്തിൽ റിധം തുണേരി ഓവറോൾ ചാമ്പ്യൻ മാരായി. കൈരളി ചാലപ്പുറം റണ്ണേഴ്സ് അപ്പ് ആയി.

കോടഞ്ചേരി കോട്ടമ്പ്രം റോഡിലെ സസ്റ്റ് സെന്ററിൽ നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ മധു മോഹനൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുധ സത്യൻ, ഇ കെ രാജൻ,രജില കിഴക്കും കരമൽ,കെ പി ലിഷ, കൃഷ്ണൻ കാനന്തേരി, ഫസൽ മാട്ടാൻ, വി കെ രജീഷ്, ആനന്തശീലൻ,പുഷ്പരാജൻ, പി കെ സി ഹമീദ് എന്നിവർ സംസാരിച്ചു.

പടം :തുണേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ റിധം തുണേരി ക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന ട്രോഫി കൈമാറുന്നു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82460/ridham-is-crowned-thuneri-grama-panchayat-kerala-festival-concluded)