---
title: "പുഴയോരത്ത് കളിസ്ഥലം: ഇയ്യംകോട് പ്രവൃർത്തി ഉദ്ഘാടനം ഇന്ന്"
english_title: "Riverside Playground: Iyamkot Pravrthi inauguration today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82472/riverside-playground-iyamkot-pravrthi-inauguration-today"
published_at: "2022-11-29T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385963dd7008_park.jpg"
keywords: []
---

# പുഴയോരത്ത് കളിസ്ഥലം: ഇയ്യംകോട് പ്രവൃർത്തി ഉദ്ഘാടനം ഇന്ന്

> **Lead Summary:** **നാദാപുരം: **പ്രവർത്തി ഉദ്ഘാടനം ഇന്ന്. ഏറെ നാളായി കൂട്ടുകാരൊന്നിച്ച് കളിക്കുവാനുള്ള കാത്തിരിപ്പിന് വിട.ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഇയ്യംകോട് കളിസ്ഥല പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നിർവഹിക്കും.

## Article Content

**നാദാപുരം: **പ്രവർത്തി ഉദ്ഘാടനം ഇന്ന്. ഏറെ നാളായി കൂട്ടുകാരൊന്നിച്ച് കളിക്കുവാനുള്ള കാത്തിരിപ്പിന് വിട.ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഇയ്യംകോട് കളിസ്ഥല പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നിർവഹിക്കും.

ഇന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ രണ്ടാംവാർഷികാഘോഷത്തിനു തുടക്കം കുറിക്കുകയാണ് . അതിന്റെ ഭാഗമായാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇയ്യംകോട് പുഴയോരത്ത് 47.25 ലക്ഷം രൂപാ ചെലവിൽ നിർമ്മിക്കുന്നത്.

കളിസ്ഥലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3:30 നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .വി വി മുഹമ്മദലി നിർവ്വഹിക്കും . കോഴിക്കോട് ജില്ലാ തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ടി എം മുഹമ്മദ് ജാ മുഖ്യാതിഥിയായി പങ്കെടുക്കും .

ജന പ്രതിനിധികളും , വിവിധ രാഷ്ട്രീയ നേതാക്കളും കായിക പ്രേമികളും പങ്കെടുക്കുമെന്ന് സി കെ നാസർ(ചെയർമാൻ സ്വാഗതസംഘം) ടിഷാഹുൽ ഹമീദ്(സെക്രട്ടറി ഗ്രാമ പഞ്ചായത്ത്) വാർത്താക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82472/riverside-playground-iyamkot-pravrthi-inauguration-today)