---
title: "ഇന്ന് അവധി ഷോർട്ട് ഫിലിന്റെ അണിയറ പ്രവർത്തകരെ അനുമോദിച്ചു."
english_title: "Today, leave crew of the short film congratulated by the "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82485/today-leave-crew-of-the-short-film-congratulated-by-the"
published_at: "2022-11-29T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385a2e1a1b5b_inn_avadhi.jpg"
keywords: []
---

# ഇന്ന് അവധി ഷോർട്ട് ഫിലിന്റെ അണിയറ പ്രവർത്തകരെ അനുമോദിച്ചു.

> **Lead Summary:** **നാദാപുരം:**സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ അക്കാദമിയുടെ കുട്ടികളുടെ ചിത്രത്തിനുളള സ്‌പെഷൽ ജൂറി അവാർഡ് ലഭിച്ച ഇന്ന് അവധി ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരെ അനുമോദിച്ചു. സ്‌നേഹപൂർണമായ പരിചരണത്തിലൂടെ പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥിനിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാണ് ഷോർട്ട് ഫിലിം വിളിച്ചു പറയുന്നത്.

## Article Content

**നാദാപുരം:**സൗത്ത് ഇന്ത്യ സിനിമ ടെലിവിഷൻ അക്കാദമിയുടെ കുട്ടികളുടെ ചിത്രത്തിനുളള സ്‌പെഷൽ ജൂറി അവാർഡ് ലഭിച്ച ഇന്ന് അവധി ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരെ അനുമോദിച്ചു. സ്‌നേഹപൂർണമായ പരിചരണത്തിലൂടെ പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥിനിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാണ് ഷോർട്ട് ഫിലിം വിളിച്ചു പറയുന്നത്.

പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങ് ഇ.കെ.വിജയൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഷോർട്ട് ഫിലിം സംവിധായകൻ ഇസ്മായിൽ വാണിമേൽ,വിദ്യാർഥിനി ഫാത്തിമത്തു റൈത്ത,അധ്യാപകരായ എ.കെ.രജ്ഞിത്ത്,ഒ.സി.സഫിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സ്‌കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി അധ്യക്ഷനായി.തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന,നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി,ബംഗ്ലത്ത് മുഹമ്മദ്,പി.കെ.മുഹമ്മദ്,സി.വി.കുഞ്ഞിക്യഷ്ണൻ,മൊയ്തുപറമ്പത്ത്,കെ.എ.അബ്ദുൽജലീൽ,പി.റഫീഖ്,സി.അബ്ദുൽഹമീദ്,കെ.വി.നൗഫൽ,എം.എം.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.സംവിധായകൻ ഇസ്മായിൽ വാണിമേൽ മറുപടി പ്രസംഗം നടത്തി.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82485/today-leave-crew-of-the-short-film-congratulated-by-the)