---
title: "വാണിമേലിന്റെ അഭിമാനമായി പാർവതി അഭിലാഷ്"
english_title: "Parvati Abhilash as the pride of Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82558/parvati-abhilash-as-the-pride-of-vanimel"
published_at: "2022-11-29T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638602da958b6_vanimel.jpg"
keywords: []
---

# വാണിമേലിന്റെ അഭിമാനമായി പാർവതി അഭിലാഷ്

> **Lead Summary:** **വാണിമേല്‍:**വാണിമേലിന്റെ അഭിമാനമായി പാർവ്വതി അഭിലാഷ്. ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, അഷ്ടപദി എന്നിങ്ങനെ മൂന്ന് മത്സര ഇനങ്ങളിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

## Article Content

**വാണിമേല്‍:**വാണിമേലിന്റെ അഭിമാനമായി പാർവ്വതി അഭിലാഷ്. ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, അഷ്ടപദി എന്നിങ്ങനെ മൂന്ന് മത്സര ഇനങ്ങളിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ വാണിമേൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവ്വതി. കഥകളി സംഗീതം കലാനിലയം ഹരി ചെങ്ങോട്ടുകാവിന്റെ കീഴിലും, ശാസ്ത്രീയ സംഗീതം അജിത് ഭവാനി ബാലുശ്ശേരിയുടെയും കീഴിലാണ് അഭ്യസിച്ചത്.

ദേശീയ തലത്തിൽ കലാ ഉത്സവ് മേളയിലും ഈ മിടുക്കി പങ്കെടുത്തിട്ടുണ്ട്. യുപി സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ശാസ്ത്രീയ സംഗീതത്തിൽ ജില്ലാതലത്തിൽ ഒന്നാമതായിട്ടുണ്ട്.

ഭൂമി വാതുക്കൽ മൂത്തേടത്ത് അഭിലാഷിന്റെയും ഡാനിയുടെയും മകളാണ്. സഹോദരി ഗൗതമി നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി സ്കൂളിന്റെയും, വാണിമേലിന്റെയും അഭിമാനമായിരിക്കുകയാണ് പാർവ്വതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82558/parvati-abhilash-as-the-pride-of-vanimel)