---
title: "കേരളോത്സവം ക്രിക്കറ്റ്; ചെക്യാട് പഞ്ചായത്ത് ചാമ്പ്യന്മാർ."
english_title: "Keralolsavam Cricket; Chekyat Panchayat Champions."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82582/keralolsavam-cricket-chekyat-panchayat-champions"
published_at: "2022-11-29T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63862144d2180_champ_1.jpg"
keywords: []
---

# കേരളോത്സവം ക്രിക്കറ്റ്; ചെക്യാട് പഞ്ചായത്ത് ചാമ്പ്യന്മാർ.

> **Lead Summary:** **നാദാപുരം :** തൂണേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2022 ബ്ലോക്ക് തല മത്സരത്തിൽ ചെക്യാട് പഞ്ചായത്ത് ജേതാക്കളായി. വളയം പഞ്ചായത്ത് റണേഴ്സ് അപ്പ് ആയി. ഏഴു പഞ്ചായത്തുകൾ ഉൾപ്പെടുന്ന തൂണേരി ബ്ലോക്കിൽ ആറു പഞ്ചായത്തുകൾ ആണ് ക്രിക്കറ്റിൽ പങ്കെടുത്തത്.

## Article Content

**നാദാപുരം :** തൂണേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2022 ബ്ലോക്ക് തല മത്സരത്തിൽ ചെക്യാട് പഞ്ചായത്ത് ജേതാക്കളായി. വളയം പഞ്ചായത്ത് റണേഴ്സ് അപ്പ് ആയി. ഏഴു പഞ്ചായത്തുകൾ ഉൾപ്പെടുന്ന തൂണേരി ബ്ലോക്കിൽ ആറു പഞ്ചായത്തുകൾ ആണ് ക്രിക്കറ്റിൽ പങ്കെടുത്തത്.

ഒരു ടീം നേരിട്ട് സെമിയിൽ അവസരം ലഭിക്കുകയും മറ്റു ടീമുകൾ പരസ്പരം മത്സരിച്ചുമാണ് സെമിയിൽ പ്രവേശിച്ചത്. വളയം പഞ്ചായത്ത് തൂണേരിയെയും ചെക്യാട് വാണിമേലിനെയും തോൽപ്പിച്ച് ഫൈനലിൽ യോഗ്യത നേടുകയായിരുന്നു. വെള്ളിയോട് ഹയർസെക്കൻഡറി ഗ്രൗണ്ടിൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.

രാവിലെ 9 മണിക്ക് തുടങ്ങിയ മത്സരം മഴയുടെ പ്രതികൂല സാഹചര്യത്തിലും മുഴുവൻ മത്സരവും സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംഘാടകരും കളിക്കാരും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ വിജയികൾക്ക് ട്രോഫികൾ കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82582/keralolsavam-cricket-chekyat-panchayat-champions)