---
title: "തീപ്പിടുത്തം; വിലങ്ങാട് ആറായിരത്തോളം തേങ്ങ കത്തിനശിച്ചു "
english_title: "arson; Around 6,000 coconuts were burnt in Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82593/arson-around-6000-coconuts-were-burnt-in-vilangad"
published_at: "2022-11-29T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638640129cf24_coconut.jpg"
keywords: []
---

# തീപ്പിടുത്തം; വിലങ്ങാട് ആറായിരത്തോളം തേങ്ങ കത്തിനശിച്ചു 

> **Lead Summary:** **വിലങ്ങാട് : **വൻ തീപ്പിടുത്തം. വിലങ്ങാട് ആറായിരത്തോളം തേങ്ങ കത്തിനശിച്ചു. നരിപ്പറ്റ പഞ്ചായത്ത് വാർഡ് മൂന്നാം വാർഡിൽപ്പെട്ട വിലങ്ങാട് ഇന്ദിരാനഗർ എന്ന സ്ഥലത്താണ് തീപിടിച്ചത്.

## Article Content

**വിലങ്ങാട് : **വൻ തീപ്പിടുത്തം. വിലങ്ങാട് ആറായിരത്തോളം തേങ്ങ കത്തിനശിച്ചു. നരിപ്പറ്റ പഞ്ചായത്ത് വാർഡ് മൂന്നാം വാർഡിൽപ്പെട്ട വിലങ്ങാട് ഇന്ദിരാനഗർ എന്ന സ്ഥലത്താണ് തീപിടിച്ചത്.

നാഗത്തിങ്കൽ ഇന്ദിരാനഗറിലെ ബിനീഷ് എബ്രഹാമിൻ്റെ വീടിനടുത്തുള്ള തേങ്ങാ കൂടയ്ക്കാണ് വൈകുന്നേരം 5:50ന് തീപിടിച്ചത്.

നാദാപുരം അഗ്നിരക്ഷാ നിലയിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ.സി സുജേഷ് നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി തീയണച്ചു. തേങ്ങ ഉണക്കാനിട്ട തീപ്പൊരിയിൽ നിന്നുള്ള തീപ്പൊരിയാണ് കാരണം. ഏകദേശം 1.25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82593/arson-around-6000-coconuts-were-burnt-in-vilangad)