---
title: "നാദാപുരത്ത് സഹകരണ അംഗ സമാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു"
english_title: "In Nadapuram, the Cooperative Member Relief Fund has distributed financial assistance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82734/in-nadapuram-the-cooperative-member-relief-fund-has-distributed-financial-assistance"
published_at: "2022-11-30T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63876add4be1a_nidhi.jpg"
keywords: []
---

# നാദാപുരത്ത് സഹകരണ അംഗ സമാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം:**സഹകരണ സ്ഥാപനങ്ങളിൽ അംഗത്വമുള്ള മാരക അസുഖം ബാധിച്ചവർക്കുള്ള കേരള സഹകരണ അംഗ സമാശ്വാസഫണ്ട് വിതരണം നാദാപുരം സർവീസ് സഹകരണ ബേങ്കിൽ ഇ.കെ വിജയൻ എം.എൽ എ നിർവഹിച്ചു.

## Article Content

**നാദാപുരം:**സഹകരണ സ്ഥാപനങ്ങളിൽ അംഗത്വമുള്ള മാരക അസുഖം ബാധിച്ചവർക്കുള്ള കേരള സഹകരണ അംഗ സമാശ്വാസഫണ്ട് വിതരണം നാദാപുരം സർവീസ് സഹകരണ ബേങ്കിൽ ഇ.കെ വിജയൻ എം.എൽ എ നിർവഹിച്ചു.

ബേങ്ക് പ്രസിഡണ്ട് കെ.പി കുമാരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.വി ഗോപാലൻ, പി. ചാത്തു മാസ്റ്റർ, പി.രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. മോഹൻ ദാസ് സ്വാഗതവും അസി. സെക്രട്ടറി പി.കെ മഹിജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82734/in-nadapuram-the-cooperative-member-relief-fund-has-distributed-financial-assistance)