---
title: "ശ്രീജിത്തിൻ്റെ മരണം; നരിക്കാട്ടേരി സ്വദേശിക്കും വിലങ്ങ് വീഴുമോ?"
english_title: " Sreejith's death; Will the native of Narikatteri also be shackled?"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82814/sreejiths-death-will-the-native-of-narikatteri-also-be-shackled"
published_at: "2022-12-01T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63884c4d9a995_death.jpeg"
keywords: []
---

# ശ്രീജിത്തിൻ്റെ മരണം; നരിക്കാട്ടേരി സ്വദേശിക്കും വിലങ്ങ് വീഴുമോ?

> **Lead Summary:** **നാദാപുരം:** ദുരൂഹ സാഹചര്യത്തിൽ മരിച്ച കാസർക്കോട് ചീമേനി സ്വദേശിയുടെ മരണം കൊലാപാതകമാണെന്ന ദിശയിലേക്ക് തന്നെ അന്വേഷണം നിങ്ങുന്നു. നരിക്കാട്ടേരി സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർക്ക് വിലങ്ങ് വീഴുമോയെന്ന് ഉറ്റുനോക്കുകയാണ് നാട്ടുകാർ. ആൾ താമസം കുറഞ്ഞ വിജനമായ സ്ഥലത്തേക്ക് എന്തിന് ശ്രീജിത്തും സുഹൃത്തും കാറുമായി എത്തിയെന്നതിനുള്ള ഉത്തരം ഇതിനകം പൊലീസിന് ലഭിച്ചു കഴിഞ്ഞു.

## Article Content

**നാദാപുരം:** ദുരൂഹ സാഹചര്യത്തിൽ മരിച്ച കാസർക്കോട് ചീമേനി സ്വദേശിയുടെ മരണം കൊലാപാതകമാണെന്ന ദിശയിലേക്ക് തന്നെ അന്വേഷണം നിങ്ങുന്നു. നരിക്കാട്ടേരി സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർക്ക് വിലങ്ങ് വീഴുമോയെന്ന് ഉറ്റുനോക്കുകയാണ് നാട്ടുകാർ. ആൾ താമസം കുറഞ്ഞ വിജനമായ സ്ഥലത്തേക്ക് എന്തിന് ശ്രീജിത്തും സുഹൃത്തും കാറുമായി എത്തിയെന്നതിനുള്ള ഉത്തരം ഇതിനകം പൊലീസിന് ലഭിച്ചു കഴിഞ്ഞു.

കാസർക്കോട്ട് നിന്ന് വർഷങ്ങർക്ക് മുമ്പ് കുളങ്ങരത്ത് വിവാഹബന്ധത്തിൽ എത്തിയയാളുടെ മകളായ യുവതിയെ തേടിയാണ് ഇവർ എത്തിയ തെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ശക്തമായ അന്വേഷണത്തിന് പൊലീസ് നേതൃത്വം നൽകുന്നുണ്ട്. കല്ലാച്ചി- നാദാപുരം സംസ്ഥാന പാതയോരത്ത് ടയർ റിപ്പേറിംഗ് കട നടത്തുന്ന യുവതിയുടെ ഭർത്താവിനെയും പൊലീസ് നിരീക്ഷണത്തിലാക്കി.

ശ്രീജിത്തിൻ്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നരിക്കാട്ടേരി സ്വദേശി യുവതിയെ ഇന്നലെ പൊലീസ് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തി. സംഭവ ദിവസം മരിച്ച ശ്രീജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്നയാൾ ഒളിവിൽ തന്നെ ഇയാൾക്കായി പൊലീസ് വലവിരിച്ചു. തലയിൽ ഏറ്റ ആഴത്തിലുള്ള മുറിവും ശരീരത്തിലെ ക്ഷതങ്ങളും നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് ബന്ധുക്കൾ രംഗത്ത് വന്നതിനിടെ മരണകാരണം വാഹനാപകടമല്ലെന്ന് ഉറപ്പിച്ച് പൊലീസും.

കാറിടിച്ചുണ്ടായ അപകടത്തിലല്ല ശ്രീജിത്ത് മരിച്ചത്. തലക്കേറ്റ മാരക മുറിവാണ് നാദാപുരം ഡിവൈഎസ്പി വി.വി ലതീഷ് പറഞ്ഞു. ആരെങ്കിലും അപായപ്പെടുത്തിയെന്ന സാധ്യത പൊലീസ് തള്ളികളയുന്നില്ല. എന്നാൽ അമിതമായി മദ്യപിച്ച ശേഷം കാറിൽ നിന്ന് ഇറങ്ങിയപ്പോൾ റോഡിൽ തലയടിച്ച് വീണതാണോയെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട് .എന്നാൽ സംഭവ ദിവസം ശ്രീജിത്തിനോടെപ്പം കാറിലുണ്ടായിരുന്ന യുവാവിനെ പൊലീസ് തിരയുന്നുണ്ട്.

ഇയാളെ കണ്ടെത്തിയാൽ ദുരൂഹതയുടെ ചുരുളഴിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കാസർക്കോട് ചീമേനി അരയാലിൻ കീഴിൽ പാലേരി വീട്ടിൽ ശ്രീജിത്ത് (39) മരിച്ചത്. പലേരി കരുണാകരൻ്റെയും തമ്പായിയുടെയും മകനാണ്. സഹോദരൻ സജിത്ത്. അഴിയൂർ കല്ലാമലയിലെ സുബിനയാണ് ഭാര്യ. കിഷൻജിത്ത് മകനാണ്.

വെള്ളിയാഴ്ച്ച രാത്രിയാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് ഗുരുതരാസ്ഥയിൽ അടിവസ്ത്രം മാത്രം ധരിച്ച് റോഡിൽ കിടന്ന നിലയിൽ ശ്രീജിത്തിനെ നാട്ടുകാർ കണ്ടത്.ഉടൻ പ്രദേശത്തെ യുവാക്കൾ ഓട്ടോറിക്ഷയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഈ സമയത്ത് ബോധം ഉണ്ടായിരുന്നു. ഇവിടെ നിന്ന് വടകര ഗവ.ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയ്ക്ക് പിറക് വശം മുറിവും ശരീരത്തിൽ വ്യാപകമായി ക്ഷതമേറ്റ പാടുകളുമുണ്ട്.

ഒരു കൈയ്യുടെ എല്ല് ഓടിഞ്ഞിട്ടുണ്ട്. നരിക്കാട്ടേരിയിൽ കനാൽ പരിസരത്ത് വിജനമായ കാട് മൂടിയ റോഡരികിലാണ് ശ്രീജിത്ത് സഞ്ചരിച്ച കാർ ചെറുതായി ഇടിച്ച നിലയിൽ കണ്ടെത്തിയത്. 25 ന് രാവിലെ ചീമേനിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ശ്രീജിത്തേന്ന് ബന്ധുക്കൾ പറഞ്ഞു. അന്ന് രാത്രി സിനിമ കണ്ട് കഴിഞ്ഞ് രാത്രി വൈകി കല്ലാമലയിലെ ഭാര്യവീട്ടിൽ എത്തിയിരുന്നു. ഇവിടെ നിന്ന് രാവിലെ 11 മണിയോടെ ചീമേനിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങി.

ഉച്ചയോടെ മറ്റൊരു യുവാവുമൊന്നിച്ച് ശ്രീജിത്ത് വീണ്ടും കല്ലാമലയിലെ വീട്ടിൽ എത്തിയിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയാണ് ശ്രീജിത്ത്. മദ്യപിക്കുന്ന ശീലം ഉണ്ടെങ്കിലും സിഗരറ്റ് ശ്രീജിത്ത് വലിക്കാറില്ല .എന്നാൽ കാറിൽ സിഗരറ്റ് പാക്കുകൾ കണ്ടെത്തിയതായും ബന്ധുക്കൾ നേരത്തെ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82814/sreejiths-death-will-the-native-of-narikatteri-also-be-shackled)