---
title: "അരക്കോടി അനുവദിച്ചു; വൈദ്യർ അക്കാഡമിൽ വരുന്നു മിനി തിയേറ്റർ"
english_title: "Half a crore was allotted; Mini Theater is coming in Vaidyar Academy "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82893/half-a-crore-was-allotted-mini-theater-is-coming-in-vaidyar-academy-newpost"
published_at: "2022-12-01T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388affbaa994_mini_theater.jpg"
keywords: []
---

# അരക്കോടി അനുവദിച്ചു; വൈദ്യർ അക്കാഡമിൽ വരുന്നു മിനി തിയേറ്റർ

> **Lead Summary:** **നാദാപുരം: **മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി നാദാപുരം ഉപകേന്ദ്രത്തിൽ മിനി തിയേറ്റർ വരുന്നു. ഉപകേന്ദ്രത്തിന്റെ മുകളിലത്തെ നിലയിൽ മിനി തിയേറ്റർ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ സാംസ്ക്കാരിക വകുപ്പ് മുഖേന അൻപത് ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

## Article Content

**നാദാപുരം: **മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി നാദാപുരം ഉപകേന്ദ്രത്തിൽ മിനി തിയേറ്റർ വരുന്നു. ഉപകേന്ദ്രത്തിന്റെ മുകളിലത്തെ നിലയിൽ മിനി തിയേറ്റർ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ സാംസ്ക്കാരിക വകുപ്പ് മുഖേന അൻപത് ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു.

സാംസ്ക്കാരിക മേഖലയിൽ പ്രവൃത്തിക്കുന്നവരുടെയും പൊതുജനങ്ങളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു നാദാപുരത്ത് ഒരു മിനി തിയ്യേറ്റർ എന്നത് . ഇതു സംബന്ധിച്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന് മാപ്പിള കല അക്കാഡമി ഭാരവാഹികൾ എം.എൽ.എ. മുഖേനനൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

ശങ്കർ ഹാബിറ്റേറ്റേ സ് ആണ് തിയ്യേറ്ററിന് ആവശ്യമായ ഒന്നര കോടിയുടെ പ്രൊജക്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ആദ്യ ഘട്ടമായിട്ടാണ് അൻപത് ലക്ഷം രൂപ അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82893/half-a-crore-was-allotted-mini-theater-is-coming-in-vaidyar-academy-newpost)