---
title: "കരുത്ത്' സത്രീ ശാക്തീകരണ പദ്ധതിയുമായി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കന്ററി സ്‌കൂൾ"
english_title: "Ummathur SI Higher Secondary School with 'Sambhan' Women Empowerment Project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82928/ummathur-si-higher-secondary-school-with-sambhan-women-empowerment-project"
published_at: "2022-12-01T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388d4d3cb665_para_1.jpg"
keywords: []
---

# കരുത്ത്' സത്രീ ശാക്തീകരണ പദ്ധതിയുമായി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കന്ററി സ്‌കൂൾ

> **Lead Summary:** **പാറക്കടവ് : ** പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി നടപ്പാക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയായ കരുത്ത് ശാക്തീകരണ പദ്ധതിക്ക് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി.

## Article Content

**പാറക്കടവ് : ** പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി നടപ്പാക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയായ കരുത്ത് ശാക്തീകരണ പദ്ധതിക്ക് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി.

സ്കൂൾ മാനേജർ പ്രൊഫസർ പി മമ്മുവിന്റെ അധ്യക്ഷതയിൽ കേരള തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്‌ഘാടനം ചെയ്തു. പെൺകുട്ടികളിൽ ആത്മവിശ്വാസവും സ്വയം പ്രതിരോധ ശേഷിയും വളർത്തുക എന്നതാണ് പരിശീലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിക്ക് കീഴിൽ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർഥിനികൾക്ക് കായികാഭ്യാസമായ തയ്ക്ക്വോണ്ടോയിൽ പരിശീലനം നൽകും. അംഗത്വ വിതരണ ഉത്ഘാടനം ചെക്ക്യാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരത്തിൽ നിർവഹിച്ചു .

മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഹമ്മദ്‌ പുന്നക്കൽ, ചെക്ക്യാട് പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്ർമൻ ടി.കെ ഖാലിദ് മാസ്റ്റർ,പി ടി എ പ്രസിഡന്റ്‌ തൊടുവയിൽ മഹമൂദ്, പ്രിൻസിപ്പാൾ പി ടി അബ്ദുറഹ്മാൻ കെ സി റഷീദ്, സി.എച്ച് ഹമീദ്, വി.കെ ഭാസ്കരൻ. കെ കെ ഉസ്മാൻ, ഹമീദ് അമ്പലത്തിങ്കൽ, മോഹനൻ പാറക്കടവ്, എം പി സലീം,ദിവ്യ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82928/ummathur-si-higher-secondary-school-with-sambhan-women-empowerment-project)