---
title: "ഒന്നായി, തുല്യരായി, തടഞ്ഞു നിർത്താം; ഒന്നിച്ചു തടയാം എയ്ഡ്സിനെ"
english_title: "As one, as equals, may be restrained; Let's stop AIDS together"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82974/as-one-as-equals-may-be-restrained-lets-stop-aids-together"
published_at: "2022-12-02T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63899cb534f9d_v_1.jpg"
keywords: []
---

# ഒന്നായി, തുല്യരായി, തടഞ്ഞു നിർത്താം; ഒന്നിച്ചു തടയാം എയ്ഡ്സിനെ

> **Lead Summary:** **വാണിമേൽ:** ഒന്നായി, തുല്യരായി തടഞ്ഞുനിർത്താം എയ്ഡ്സിനെ എന്ന ശീർഷകത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ലോകാരോഗ്യ സംഘടന വിപുലമായി ആചരിക്കുന്നതിനിടയിലാണ് വാണിമേലിലും റാലി നടത്തിയത്. വെള്ളിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.

## Article Content

**വാണിമേൽ:** ഒന്നായി, തുല്യരായി തടഞ്ഞുനിർത്താം എയ്ഡ്സിനെ എന്ന ശീർഷകത്തിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ലോകാരോഗ്യ സംഘടന വിപുലമായി ആചരിക്കുന്നതിനിടയിലാണ് വാണിമേലിലും റാലി നടത്തിയത്. വെള്ളിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.

റാലിയിൽ എൻഎസ്എസ് യൂണിറ്റ്, എസ്പിസി, ജെ.ആർ.സി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം വാണിമേലും വെള്ളിയോട് സ്കൂളും സംയുക്തമായാണ് റാലി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശിവദ അധ്യക്ഷത വഹിച്ചു.

മെമ്പർമാരായ ശിവറാം, ശാരദ, മജീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രബാബു സംസാരിച്ചു. ഇബ്രാഹിം മാസ്റ്റർ (എൻഎസ്എസ്) സ്വാഗതവും, എസ്.ഐ ജയരാജ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82974/as-one-as-equals-may-be-restrained-lets-stop-aids-together)