---
title: "നാടെങ്ങും ബോധവൽക്കരണം; നാദാപുരത്തും റാലി."
english_title: "Awareness everywhere; Rally in Nadapuram too"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82993/awareness-everywhere-rally-in-nadapuram-too"
published_at: "2022-12-02T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389aa318d049_awarness.jpg"
keywords: []
---

# നാടെങ്ങും ബോധവൽക്കരണം; നാദാപുരത്തും റാലി.

> **Lead Summary:** **നാദാപുരം:** നാടെങ്ങും ബോധവൽക്കരണം. നാദാപുരത്തും റാലി. ലോക എയിഡ്സ് ദിനം ഡിസംബർ ഒന്നിനോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയുടെയും ഗവൺമെന്റ് യുപി സ്കൂൾ നാദാപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ റാലി നടത്തി. നാദാപുരം ഗവ: യുപി സ്കൂളിൽ നിന്നും ആരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ നിർവഹിച്ചു.

## Article Content

**നാദാപുരം:** നാടെങ്ങും ബോധവൽക്കരണം. നാദാപുരത്തും റാലി. ലോക എയിഡ്സ് ദിനം ഡിസംബർ ഒന്നിനോടനുബന്ധിച്ച് താലൂക്ക് ആശുപത്രിയുടെയും ഗവൺമെന്റ് യുപി സ്കൂൾ നാദാപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ റാലി നടത്തി. നാദാപുരം ഗവ: യുപി സ്കൂളിൽ നിന്നും ആരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ നിർവഹിച്ചു.

നാദാപുരം മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ജമീല, ജി.എച്ച്.ഐ പ്രജിത്ത്, ഹെഡ്മാസ്റ്റർ പ്രദീപൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒന്നായി, തുല്യരായി തടത്തു നിർത്താം എയ്ഡ്സിനെ എന്ന ശീർഷകത്തിലായിരുന്നു റാലി. ബാൻഡ് മേളയുടെ അകമ്പടിയോടെയാണ് റാലി കടന്നുപോയത്.

റാലിയിൽ സ്കൂൾ വിദ്യാർത്ഥികൾ, സ്കൗട്ട്സ്, ജെ ആർ സി, അധ്യാപകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്കൂളിൽ നിന്നും തുടങ്ങിയ റാലി നാദാപുരം ഗവ:താലൂക്ക് ആശുപത്രിയിൽ പര്യടനം നടത്തി സ്കൂളിൽ തന്നെ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82993/awareness-everywhere-rally-in-nadapuram-too)