---
title: "വിജയോത്സവം; വളയം എം.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു"
english_title: " Victory Festival; Students of Valayam MLP School were felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83083/victory-festival-students-of-valayam-mlp-school-were-felicitated"
published_at: "2022-12-02T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638a352736db9_vijayolsavam.jpg"
keywords: []
---

# വിജയോത്സവം; വളയം എം.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:** **വളയം:** ഈ അധ്യയന വർഷം വിവിധ മേളകളിൽ വിജയികളായ വളയം എം.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. വിജയോത്സവം 22 എന്ന പരിപാടിയുടെ ഉദ്ഘാടനം കെ.മുരളിധരൻ എം.പി നിർവ്വഹിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു. ജൻഡർ ഡസ്ക് കൗൺ സിലർ സാഫിറ ടി.എ. മുഖ്യപ്രഭാഷണം നടത്തി.

## Article Content

**വളയം:** ഈ അധ്യയന വർഷം വിവിധ മേളകളിൽ വിജയികളായ വളയം എം.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. വിജയോത്സവം 22 എന്ന പരിപാടിയുടെ ഉദ്ഘാടനം കെ.മുരളിധരൻ എം.പി നിർവ്വഹിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു. ജൻഡർ ഡസ്ക് കൗൺ സിലർ സാഫിറ ടി.എ. മുഖ്യപ്രഭാഷണം നടത്തി.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മ യാസർ , വളയം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ ,സ്കൂൾ മാനേജർ വി.പി. മമ്മു ഹാജി, പി.ടി എ പ്രസിഡണ്ട് കുയ്യങ്ങാട്ട് കുഞ്ഞബ്ദുള്ള മാതൃസമിതി ചെയർപെഴ്സൺ ഇ കെ ഹാജറ പി.ടി.എ വൈ: പ്രസിഡണ്ട് വി.പി. സിബിന മോൾ , മാതൃ സമിതി വൈസ് : ചെയർപെഴ്സൺ ടി.കെ. ബീന, എസ് ആർ ജി കൺവീനർ വി.കെ ലജിന ടീച്ചർ, എൻ.പി. ബിജിത്ത് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മാസ്റ്റർ ടി.കെ രാജീവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. സജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83083/victory-festival-students-of-valayam-mlp-school-were-felicitated)