---
title: "ലോകകപ്പിന്റെ ആവേശം ; ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ കാൽപന്ത് കളി"
english_title: "The excitement of the World Cup; Football game at Iringanur Higher Secondary ground"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83134/the-excitement-of-the-world-cup-football-game-at-iringanur-higher-secondary-ground"
published_at: "2022-12-03T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638aecc71bcdc_iringannur_3.jpg"
keywords: []
---

# ലോകകപ്പിന്റെ ആവേശം ; ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ കാൽപന്ത് കളി

> **Lead Summary:** **ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഫിഫ ലോകകപ്പിന്റെ ആവേശം ഗ്രൗണ്ടിൽ സൃഷ്ടിച്ച് വിദ്യാർത്ഥികൾ മികവുറ്റതാക്കി.സൗഹൃദ ഡേ സെലിബ്രേഷൻ്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തിയ സൗഹൃദ ഫുട്ബാൾ മാച്ചിൽ അർജൻ്റീന, ബ്രസീൽ പോർച്ചുഗൽ, ജർമനി എന്നീ രാജ്യങ്ങളുടെ ജഴ്സി യണിഞ്ഞാണ് വിദ്യാർത്ഥികൾ കളിക്കളത്തിലിറങ്ങിയത്. ആവേശ ഭരിതമായ മത്സരത്തിൽ ജർമനി ചാമ്പ്യൻമാരായി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഡാൻസ് ഡ്രാമയും അരങ്ങേറി. സൗഹൃദ ഡേ ആഘോഷം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശശികുമാർ പി.കെ അധ്യക്ഷത വഹിച്ചു. സൗഹൃദ കോർഡിനേറ്റർ സഗീന വി .ടി ,സ്റ്റാഫ് സെക്രട്ടറി സി പി രാജൻ , ഹെഡ്മിസ്ട്രസ് കെ.എൻ സിന്ധു സ്കൂൾ ചെയർമാൻ ആദർശ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർ നിജേഷ് സി എന്നിവർ സംസാരിച്ചു. വടകര വെച്ചു നടന്ന കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്ഥാനതലത്തിലേക്ക് അർഹത നേടിയ ആദിത്യൻ എൽ, ദേവിക കെ.പി എന്നീ വിദ്യാർഥികളെയും അനുമോദിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:** ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഫിഫ ലോകകപ്പിന്റെ ആവേശം ഗ്രൗണ്ടിൽ സൃഷ്ടിച്ച് വിദ്യാർത്ഥികൾ മികവുറ്റതാക്കി.സൗഹൃദ ഡേ സെലിബ്രേഷൻ്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തിയ സൗഹൃദ ഫുട്ബാൾ മാച്ചിൽ അർജൻ്റീന, ബ്രസീൽ പോർച്ചുഗൽ, ജർമനി എന്നീ രാജ്യങ്ങളുടെ ജഴ്സി യണിഞ്ഞാണ് വിദ്യാർത്ഥികൾ കളിക്കളത്തിലിറങ്ങിയത്. ആവേശ ഭരിതമായ മത്സരത്തിൽ ജർമനി ചാമ്പ്യൻമാരായി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഡാൻസ് ഡ്രാമയും അരങ്ങേറി. സൗഹൃദ ഡേ ആഘോഷം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശശികുമാർ പി.കെ അധ്യക്ഷത വഹിച്ചു. സൗഹൃദ കോർഡിനേറ്റർ സഗീന വി .ടി ,സ്റ്റാഫ് സെക്രട്ടറി സി പി രാജൻ , ഹെഡ്മിസ്ട്രസ് കെ.എൻ സിന്ധു സ്കൂൾ ചെയർമാൻ ആദർശ്, കരിയർ ഗൈഡൻസ് കോർഡിനേറ്റർ നിജേഷ് സി എന്നിവർ സംസാരിച്ചു. വടകര വെച്ചു നടന്ന കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്ഥാനതലത്തിലേക്ക് അർഹത നേടിയ ആദിത്യൻ എൽ, ദേവിക കെ.പി എന്നീ വിദ്യാർഥികളെയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83134/the-excitement-of-the-world-cup-football-game-at-iringanur-higher-secondary-ground)