---
title: "ഭാര്യക്ക് പരിക്ക്; ഭർത്താവിന്റെ ക്രൂരമർദ്ദനം"
english_title: "Injury to wife; Brutally beaten by her husband"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83277/injury-to-wife-brutally-beaten-by-her-husband"
published_at: "2022-12-04T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c22ad7ae65_parikk_1.jpg"
keywords: []
---

# ഭാര്യക്ക് പരിക്ക്; ഭർത്താവിന്റെ ക്രൂരമർദ്ദനം

> **Lead Summary:** **വളയം: **ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ ഭാര്യയ്ക്ക് ഗുരുതര പരിക്ക്. വളയം കല്ലുനിരയിലാണ് സംഭവം. കല്ലുനിരയിലെ കോതിയിൽ ജിനിഷക്കാണ് പരിക്കേറ്റത്. ഭർത്താവ് ജിനേശ് രണ്ട് ദിവസം മുമ്പാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് സ്വന്തം വീട്ടിലായിരുന്ന ജിനിഷ ഭർതൃ വീട്ടിലേക്ക് വരികയായിരുന്നു.

## Article Content

**വളയം: **ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ ഭാര്യയ്ക്ക് ഗുരുതര പരിക്ക്. വളയം കല്ലുനിരയിലാണ് സംഭവം. കല്ലുനിരയിലെ കോതിയിൽ ജിനിഷക്കാണ് പരിക്കേറ്റത്. ഭർത്താവ് ജിനേശ് രണ്ട് ദിവസം മുമ്പാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്. തുടർന്ന് സ്വന്തം വീട്ടിലായിരുന്ന ജിനിഷ ഭർതൃ വീട്ടിലേക്ക് വരികയായിരുന്നു.

പട്ടിക കൊണ്ടും മരക്കഷണം കൊണ്ടും തലയ്ക്കും, കൈക്കുമാണ് പരിക്കേറ്റത്. ജിനേഷ് ബാംഗ്ലൂരിൽ ബിസിനസ് നടത്തി വരികയാണ്. പരിക്കേറ്റ ജിനിഷയെ വളയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന്റെ മുകളിൽ നിന്ന് വഴുതി വീണതെന്നായിരുന്നു.

ഭർതൃ വീട്ടുകാർ ഡോക്ടർമാരോട് പറഞ്ഞത്. അപകടം നടന്ന ഉടനെ ജിനിഷയെ സ്വന്തം വീട്ടിലെത്തിക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്വന്തം വീട്ടിൽ എത്തിച്ചപ്പോഴാണ് ഭർത്താവ് മർദ്ദിച്ചതാണെന്നുള്ള വിവരം അറിയിച്ചത്. വിവരമറിഞ്ഞ ഉടനെ വളയം പോലീസിൽ പരാതിപ്പെടുകയും, പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പോലീസിന്റെ നിർദ്ദേശപ്രകാരം വീണ്ടും നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജിനിഷയുടെ വലതു കൈക്ക് പൊട്ടലും തലയ്ക്ക് പരിക്കുമേറ്റിട്ടുണ്ട്. ഭർതൃ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുവാൻ കഴിയുന്നില്ലെന്ന് സഹോദരൻ ആക്ഷേപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83277/injury-to-wife-brutally-beaten-by-her-husband)