---
title: "കാട് വെട്ടി കളപറിച്ചു; കല്ലുമ്മലിൽ വിദ്യാലയം തുറക്കുന്നതിന് മുമ്പ് ശുചീകരണ യജ്ഞം "
english_title: "The forest was cut down and weeded; Cleaning Yajna before the opening of the school at Kallummal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/833/the-forest-was-cut-down-and-weeded-cleaning-yajna-before-the-opening-of-the-school-at-kallummal"
published_at: "2021-10-02T17:00:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615842d61f202_cleaning.jpg"
keywords: []
---

# കാട് വെട്ടി കളപറിച്ചു; കല്ലുമ്മലിൽ വിദ്യാലയം തുറക്കുന്നതിന് മുമ്പ് ശുചീകരണ യജ്ഞം 

> **Lead Summary:** **നാദാപുരം:** നവംബർ ഒന്നിന് വിദ്യാലയം തുറക്കുന്നതിൻ്റെ മുന്നോടിയായി വിദ്യാലയ ശുചീകരണത്തിനായി കല്ലുമ്മൽ പത്താം വാർഡ് വികസന സമിതിയും പൊതുജനങ്ങളും ശുചീകരണ യജ്ഞത്തിൽ ജാതിയേരി എം.എൽ.പി സ്കൂളും പരിസരവുമാണ് ഒക്ടോബർ രണ്ടിന് ശുചീകരണ പ്രവർത്തനം നടത്തിയത്.

## Article Content

**നാദാപുരം:** നവംബർ ഒന്നിന് വിദ്യാലയം തുറക്കുന്നതിൻ്റെ മുന്നോടിയായി വിദ്യാലയ ശുചീകരണത്തിനായി കല്ലുമ്മൽ പത്താം വാർഡ് വികസന സമിതിയും പൊതുജനങ്ങളും ശുചീകരണ യജ്ഞത്തിൽ ജാതിയേരി എം.എൽ.പി സ്കൂളും പരിസരവുമാണ് ഒക്ടോബർ രണ്ടിന് ശുചീകരണ പ്രവർത്തനം നടത്തിയത്.

ചെക്യാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പാണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് കുറുവ യിൽ അഹ്മദ് അധ്യക്ഷത വഹിച്ചു.

മാനേജർ എ.പി ആലിക്കുട്ടി ഹാജി, സി.എച്ച് മുഹമ്മദ്.എം.ടി ഇബ്രാഹിം ഹാജി പ്രസംഗിച്ചു . ഹെഡ്മാസ്റ്റർ എ.റഹിം സ്വാഗതവും സി.വി താഹിറ നന്ദിയും പറഞ്ഞു.സ്കൂളും പരിസരവും ശുചീകരിക്കുന്നതിൽ കുടുംബശ്രീ അംഗങ്ങൾ സ്കൂൾ അധ്യാപകർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/833/the-forest-was-cut-down-and-weeded-cleaning-yajna-before-the-opening-of-the-school-at-kallummal)