---
title: "സ്ത്രീകൾ ചെണ്ടയല്ല ; സ്ത്രീകൾ പുരുഷന്മാരുടെ ചെണ്ടയല്ലെന്ന് പി.സുരയ്യ ടീച്ചർ"
english_title: " Women are not a drum P. Suraiya teachersaid that women are not the slave of men"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83345/women-are-not-a-drum-p-suraiya-teachersaid-that-women-are-not-the-slave-of-men"
published_at: "2022-12-04T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c7d5a1d5df_pic_teacher.jpg"
keywords: []
---

# സ്ത്രീകൾ ചെണ്ടയല്ല ; സ്ത്രീകൾ പുരുഷന്മാരുടെ ചെണ്ടയല്ലെന്ന് പി.സുരയ്യ ടീച്ചർ

> **Lead Summary:** **വാണിമേൽ: **സ്ത്രീകൾ പുരുഷന്മാരുടെ ചെണ്ടയല്ലെന്ന് പി.സുരയ്യ ടീച്ചർ. വളയം കല്ലുനിരയിൽ ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂടിയായ സുരയ്യടീച്ചർ . പല സ്ത്രീകൾക്കും, വീട്ടമ്മമാർക്കും ഭർതൃ വീടുകളിൽ ക്രൂരമായ പീഡനം ഇന്നും അനുഭവിക്കേണ്ടി വരുന്നത് തീർത്തും നിരാശാജനകമാണ്.

## Article Content

**വാണിമേൽ: **സ്ത്രീകൾ പുരുഷന്മാരുടെ ചെണ്ടയല്ലെന്ന് പി.സുരയ്യ ടീച്ചർ. വളയം കല്ലുനിരയിൽ ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂടിയായ സുരയ്യടീച്ചർ . പല സ്ത്രീകൾക്കും, വീട്ടമ്മമാർക്കും ഭർതൃ വീടുകളിൽ ക്രൂരമായ പീഡനം ഇന്നും അനുഭവിക്കേണ്ടി വരുന്നത് തീർത്തും നിരാശാജനകമാണ്.

എല്ലാ രാഷ്ട്രീയ സംഘടനകൾക്കും മഹിളാ അസോസിയേഷനുകൾ ഉണ്ടെങ്കിലും പുരുഷ പീഡനത്തെ ചെറുക്കുവാൻ സാധ്യമാകുന്നില്ല. അതിനാൽ ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ മഹിളാ സംഘടനകളും ഒന്നിച്ചു നിൽക്കേണ്ട കാലഘട്ടമാണിതെന്നും അവർ പറഞ്ഞു. രണ്ടുദിവസം മുമ്പാണ് ബാംഗ്ലൂരിൽ ഉണ്ടായിരുന്ന ഭർത്താവ് വീട്ടിൽ എത്തുകയും പട്ടിക കൊണ്ടും, മരക്കഷണം കൊണ്ടും യുവതിയുടെ തലക്കും കൈക്കും മാരകമായി ആക്രമിച്ചത്.

ഗുരുതരമായ പരിക്കേറ്റ യുവതിയെ വളയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരോട് വീട്ടുകാർ പറഞ്ഞത് ടെറസിൽ മുകളിൽ നിന്നും വീണെന്നാണ്. സ്ത്രീകളെ മനുഷ്യന്റെ വിലപോലും നൽകാത്ത പുരുഷന്മാർ ഇന്നും നമ്മുടെ നാട്ടിലുണ്ടെന്നത് സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്.

വളരെ വൈകിയാണ് സ്വന്തം വീട്ടുകാർ അറിഞ്ഞതും വളയം പോലീസിൽ പരാതിപ്പെടുകയും തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും പ്രവേശിക്കുകയും ചെയ്തത്. അത്രമാത്രം സ്ത്രീകളെ പുരുഷന്മാരുടെ ക്രൂര വിനോദത്തിന് വേണ്ടി ഒരു ഡമ്മിയെ പോലെ കാണുന്ന ഇത്തരം പുരുഷന്മാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് ടീച്ചർ ആവശ്യപ്പെട്ടത്. ഇക്കാര്യത്ത് സ്ത്രീകളുടെ ബഹുജന കൂട്ടായ്മ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83345/women-are-not-a-drum-p-suraiya-teachersaid-that-women-are-not-the-slave-of-men)