---
title: "ആം ആദ്മി ; എ.എ പി പരിവർത്തൻ യാത്ര നാളെ നാദാപുരം മണ്ഡലത്തിൽ"
english_title: " Aam Aadmi; AAP Parivarthan Yatra tomorrow in Nadapuram constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83382/aam-aadmi-aap-parivarthan-yatra-tomorrow-in-nadapuram-constituency"
published_at: "2022-12-04T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ccfe85dc54_aap.jpg"
keywords: []
---

# ആം ആദ്മി ; എ.എ പി പരിവർത്തൻ യാത്ര നാളെ നാദാപുരം മണ്ഡലത്തിൽ

> **Lead Summary:** > **നാദാപുരം: ** കഴിഞ്ഞ മാസം തിരുവമ്പാടി അസെംബ്ലി മണ്ഡലത്തിൽ നിന്നും ആരംഭിച്ച കോഴിക്കോട് ജില്ലാ തല പരിവർത്തൻ യാത്ര ഡിസംബർ 5 ന് നാദാപുരം അസ്സെംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തുന്നു. ഇന്ത്യയെ ലോകത്തെ മികച്ച രാജ്യമാക്കാൻ അണിചേരൂ എന്ന "Make India No 1" ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്.

## Article Content

> **നാദാപുരം: ** കഴിഞ്ഞ മാസം തിരുവമ്പാടി അസെംബ്ലി മണ്ഡലത്തിൽ നിന്നും ആരംഭിച്ച കോഴിക്കോട് ജില്ലാ തല പരിവർത്തൻ യാത്ര ഡിസംബർ 5 ന് നാദാപുരം അസ്സെംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തുന്നു. ഇന്ത്യയെ ലോകത്തെ മികച്ച രാജ്യമാക്കാൻ അണിചേരൂ എന്ന "Make India No 1" ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്.

ജനകീയ സംവാദങ്ങളിലൂടെ ആം ആദ്മി പാർട്ടിയുടെ ആദർശ-ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പരിവർത്തൻ യാത്ര വലിയ പങ്ക് വഹിക്കുന്നുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടറി അഭിലാഷ്‌ ദാസ് ജാഥാ ക്യാപ്റ്റനായി നയിക്കുന്ന പരിവർത്തൻ യാത്രയുടെ മണ്ഡല തല ഉദ്ഘാടനം ഡിസംബർ 5 രാവിലെ 9:30 മണിക്ക് ജില്ലാ കൺവീനർ ഇ.കെ പീറ്റർ മരുതോങ്കരയിൽ ചെയ്യും.

തുടർന്ന് കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട്, തൂണേരി, എടച്ചേരി, കുറ്റ്യാടി മണ്ഡലത്തിലെ പുറമേരി എന്നീ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തി നാദാപുരത്ത് യാത്ര സമാപിക്കും.

പ്രകടനവും സമാപന സമ്മേളനവും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് നാദാപുരം ടൗണിൽ നടക്കും. കെട്ട രാഷ്ട്രീയ രീതികളിൽ നിന്നും മോചനം കാംക്ഷിക്കുന്ന ഓരോ ജനാധിപത്യ വിശ്വസിക്കും ബദൽ വേദിയായിയാണ് ആം ആദ്മി പാർട്ടി വളർന്ന് വരുന്നത്.

ഇന്ത്യയിലാകെ തരംഗമായി പതിയെ മാറിക്കൊണ്ടിരിക്കുകയാണ് എന്നത് ഗുജറാത്തിൽ നിന്നുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വാർത്തകൾ ശരിവെക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83382/aam-aadmi-aap-parivarthan-yatra-tomorrow-in-nadapuram-constituency)