---
title: "സപ്തദിന പ്രഭാഷണം സ്വാഗതസംഘം രൂപീകരിച്ചു"
english_title: "The Seventh Day Lecture was formed by the Welcome Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83387/the-seventh-day-lecture-was-formed-by-the-welcome-committee"
published_at: "2022-12-04T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638cd66ace461_jamaath.jpg"
keywords: []
---

# സപ്തദിന പ്രഭാഷണം സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: **കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ നാദാപുരം പ്രകാശതീരത്ത് ജനുവരി ആറു മുതൽ നടക്കുന്ന സപ്ദിന പ്രഭാഷണത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**നാദാപുരം: **കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ നാദാപുരം പ്രകാശതീരത്ത് ജനുവരി ആറു മുതൽ നടക്കുന്ന സപ്ദിന പ്രഭാഷണത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു.

സയ്യിദ് ഹുസൈൻ തങ്ങൾ തളീക്കര ചെയർമാനും ഹുസൈൻ മാസ്റ്റർ കുന്നത്ത് ജനറൽ കൺവീനറും പുന്നോറത്ത് അഹമ്മദ് ഹാജി ഫിനാൻസ് സെക്രട്ടറിയുമായി വിപുലമായ സ്വാഗതസംഘമാണ് നിലവിൽ വന്നത്.

പരിപാടി ഇബ്രാഹിം സഖാഫി കുമ്മോളി ഉദ്ഘാടനം നിർവഹിച്ചു. ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി, ഇസ്മായിൽ സഖാഫി തിനൂർ, വി.കെ അലി ഹാജി ചെക്യാട്, കെ.ടി.കെ അബ്ദുല്ല ഹാജി, അബ്ദുല്ല കായക്കൊടി, മഹ്മൂദ് സഖാഫി വളയം, റിയാസ് കക്കംവെള്ളി, ഉവൈസ് സഖാഫി കല്ലുകൊത്തി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83387/the-seventh-day-lecture-was-formed-by-the-welcome-committee)