---
title: "നാദാപുരത്തുകാർക്ക് ബസ് വേണം; പ്രതീക്ഷ വിജയനിൽ."
english_title: " People of Nadapuram need a bus service; Hope is in Vijayan.newpost"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83413/people-of-nadapuram-need-a-bus-service-hope-is-in-vijayan-new-post"
published_at: "2022-12-05T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d7dba1dbd6_vijayan.jpg"
keywords: []
---

# നാദാപുരത്തുകാർക്ക് ബസ് വേണം; പ്രതീക്ഷ വിജയനിൽ.

> **Lead Summary:** **നാദാപുരം:** നാദാപുരത്തുകാർക്ക് ബാംഗ്ലൂരിലേക്ക് ബസ് വേണം. പ്രതീക്ഷ നാദാപുരം എം.എൽ.എ. ഇ.കെ വിജയനിൽ മാത്രം. ഹസ്വ സന്ദർശനാർത്ഥം ബാംഗ്ലൂരിൽ എത്തിയ നാദാപുരം എംഎൽഎ ഇ. കെ വിജയന് ബാംഗ്ലൂർ നാദാപുരം കൾച്ചറൽ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് ഉജ്വല സ്വീകരണം നൽകി.

## Article Content

**നാദാപുരം:** നാദാപുരത്തുകാർക്ക് ബാംഗ്ലൂരിലേക്ക് ബസ് വേണം. പ്രതീക്ഷ നാദാപുരം എം.എൽ.എ. ഇ.കെ വിജയനിൽ മാത്രം. ഹസ്വ സന്ദർശനാർത്ഥം ബാംഗ്ലൂരിൽ എത്തിയ നാദാപുരം എംഎൽഎ ഇ. കെ വിജയന് ബാംഗ്ലൂർ നാദാപുരം കൾച്ചറൽ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് ഉജ്വല സ്വീകരണം നൽകി.

ബാംഗ്ലൂരിനെ പോലെയുള്ള ഐടി സിറ്റിയിൽ നാദാപുരത്തുകാരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയതിന് അഭിനന്ദിക്കുകയും, കൂട്ടായ്മയ്ക്ക് സർവ്വവിധ പിന്തുണ നൽകുമെന്നും എംഎൽഎ അറിയിച്ചു. നാദാപുരത്തുനിന്ന് ബാംഗ്ലൂരിലേക്കുള്ള നിലവിലെ യാത്രാപ്രശ്നം പരിഹരിക്കാൻ പുതുതായി കെഎസ്ആർടിസി സ്വിഫ്റ്റ് അനുവദിക്കാൻ വേണ്ടി കൂട്ടായ്മ നിവേദനം നൽകി.

ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉയർത്തുമെന്നും ഗതാഗത മന്ത്രിയുമായി ചർച്ച ചെയ്ത് വേണ്ട ഇടപെടലുകൾ നടത്തുമെന്നും എംഎൽഎ ഉറപ്പു നൽകി. സ്വീകരണ പരിപാടിയിൽ മുഖ്യരക്ഷാധികാരി സിദ്ദീഖ് തങ്ങൾ, പ്രസിഡണ്ട് ഹാരിസ് ഐമാക്, സെക്രട്ടറി കബീർ ജയനഗർ, ഷഹീർ സി എച്ച്, സുബൈർ മടിവാള സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83413/people-of-nadapuram-need-a-bus-service-hope-is-in-vijayan-new-post)