---
title: "സിഎൻജി ഓട്ടോ; പമ്പില്ല പ്രതിസന്ധിയിലേക്ക്."
english_title: "CNG Auto; To the pump crisis."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83441/cng-auto-to-the-pump-crisis"
published_at: "2022-12-05T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d88db09f66_CNG_1.jpg"
keywords: []
---

# സിഎൻജി ഓട്ടോ; പമ്പില്ല പ്രതിസന്ധിയിലേക്ക്.

> **Lead Summary:** **നാദാപുരം: **സിഎൻജി ഓട്ടോ നാട്ടിൽ അനുദിനം വർദ്ധിക്കുന്നു. പക്ഷേ, ആവശ്യത്തിന് പമ്പില്ലാത്തത് ഈ മേഘലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. നാദാപുരം കുറ്റ്യാടി മേഖലയിലെ ഓട്ടോതൊഴിലാളികൾ ഇന്ധനം ലഭിക്കാതെ പ്രയാസപ്പെടുകയാണ്. വാഹനങ്ങൾ അനുദിനം വർദ്ധിക്കുന്നു. പക്ഷേ, ഒരു പമ്പ് പോലും പുതുതായി വരുന്നില്ല.

## Article Content

**നാദാപുരം: **സിഎൻജി ഓട്ടോ നാട്ടിൽ അനുദിനം വർദ്ധിക്കുന്നു. പക്ഷേ, ആവശ്യത്തിന് പമ്പില്ലാത്തത് ഈ മേഘലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. നാദാപുരം കുറ്റ്യാടി മേഖലയിലെ ഓട്ടോതൊഴിലാളികൾ ഇന്ധനം ലഭിക്കാതെ പ്രയാസപ്പെടുകയാണ്. വാഹനങ്ങൾ അനുദിനം വർദ്ധിക്കുന്നു. പക്ഷേ, ഒരു പമ്പ് പോലും പുതുതായി വരുന്നില്ല.

ഒരു വർഷത്തിനിടെ സിഎൻജിയുടെ വില ഇരട്ടിയായി വർധിക്കുകയും ചെയ്തു. 2022 സെപ്റ്റംബറിൽ 80 രൂപയായിരുന്ന സിഎൻജിക്ക് ഇപ്പോൾ 91 രൂപയാണ് വില. കുറ്റ്യാടിയിലും,പയ്യോളിയിലും മാത്രമാണ് നിലവിൽ സിഎൻജി ഇന്ധനം നിറക്കുന്ന പമ്പ് ഉള്ളത്. വട്ടോളി അമ്പലക്കുളങ്ങരയിലെ സിഎൻജി പമ്പിന്റെ പണി പൂർണമായി നടന്നിട്ടും ലൈസൻസ് ലഭിക്കാത്തതിനാൽ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നു.

നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി റോഡ് പണി നടക്കുന്നു. പലപ്പോഴും ഗതാഗത നിയന്ത്രണമുള്ളതിനാൽ പയ്യോളിയിൽ എത്തി ഇന്ധനം നിറക്കാൻ ഓർക്കാട്ടേരി, നാദാപുരം മേഖലയിലുള്ള ഓട്ടോ ഡ്രൈവർമാർ പ്രയാസപ്പെടുന്നു. പലരും ബാങ്കിൽ നിന്നും വായ്പ എടുത്താണ് ഓട്ടോ വാങ്ങിയത്. ഇന്ധനം ഇല്ലാത്ത കാരണത്താൽ സർവീസ് നിലക്കുകയും ബാങ്ക് വായ്പ അടക്കാൻ പറ്റാത്ത സാഹചര്യമാണുമുള്ളത്.

ഇന്ദനക്ഷാമം തുടരുന്നതിനാൽ സർവീസ് നിർത്തിവച്ചു ഓട്ടോ തൊഴിലാളികൾ സമരത്തിലേക്കിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. സിഎൻജി പ്രതിസന്ധി പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണമെന്നും വട്ടോളിൽ പണിപൂർത്തിയാക്കിയ പമ്പ് ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നും ആവിശ്യപ്പെട്ടു. ഓട്ടോ തൊഴിലാളികളുടെ പ്രയാസത്തിൽ നിന്നും ഉടൻ പവാരിഹാരം കാണാൻ സാധിക്കണമെന്നും സിഎൻജി ഓട്ടോ തൊഴിലാളി വടകര കൂട്ടായ്മ അധികാരികളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83441/cng-auto-to-the-pump-crisis)