---
title: "തേരോട്ടത്തിൽ നാദാപുരം; കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ."
english_title: "Nadapuram in the Chariot; Overall champions in Kerala festival."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83443/nadapuram-in-the-chariot-overall-champions-in-kerala-festival"
published_at: "2022-12-05T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d8d1ff0ba3_NADAPURAM.jpg"
keywords: []
---

# തേരോട്ടത്തിൽ നാദാപുരം; കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ.

> **Lead Summary:** **നാദാപുരം:** തേരോട്ടത്തിൽ നാദാപുരം. തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ. കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന ബ്ലോക്ക് തല കേരളോത്സവത്തിന് ആവേശമായ പരിസമാപ്തി.

## Article Content

**നാദാപുരം:** തേരോട്ടത്തിൽ നാദാപുരം. തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ. കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന ബ്ലോക്ക് തല കേരളോത്സവത്തിന് ആവേശമായ പരിസമാപ്തി.

എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ ചാമ്പ്യന്മാർ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജയിൽ നിന്നും അഖില മാര്യാട്ട്(നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്) ട്രോഫി ഏറ്റുവാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സി കെ നാസർ, എം സി സുബൈർ, മെമ്പർമാരായ അബ്ബാസ് കണേയ്ക്കൽ, പി പി ബാലകൃഷ്ണൻ, ദിലീപ്, വിജിത്ത്, നിഷ, സുനിത, സമീറ തുടങ്ങി പ്രമുഖ വ്യക്തികളുടെയും, നേതാക്കളുടെയും സാന്നിധ്യത്തിയിലായിരുന്നു ചടങ്ങ്.

303 പോയിന്റുകൾ നേടിയാണ് നാദാപുരം ഓവറോൾ ചാമ്പ്യന്മാരായത്. 262 പോയിൻറ് നേടി വാണിമേൽ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം തൂണേരി ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന സംഗമത്തിലും, ഘോഷയാത്രയിലും നാട്ടുകാർ, രക്ഷിതാക്കൾ, സ്ത്രീകൾ, കലാസ്നേഹികൾ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സമാപന സമ്മേളനം സിനി ആർട്ടിസ്റ്റ് താരം ഉഷ ചന്ദ്രബാബുവാണ് ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83443/nadapuram-in-the-chariot-overall-champions-in-kerala-festival)