---
title: "ടയർ തെറിച്ചു; നാദാപുരത്ത് ഒഴിവായത് വൻ ദുരന്തം."
english_title: "tire Stripped and splashed; A major disaster was avoided in Nadapuram."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83474/tire-stripped-and-splashed-a-major-disaster-was-avoided-in-nadapuram"
published_at: "2022-12-05T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638db12e881aa_tire_card.jpg"
keywords: []
---

# ടയർ തെറിച്ചു; നാദാപുരത്ത് ഒഴിവായത് വൻ ദുരന്തം.

> **Lead Summary:** **നാദാപുരം: **ഓട്ടത്തിനിടയിൽ ബസ്സിന്റെ ടയർ ഊരിത്തെറിച്ചു. ഒഴിവായത് വൻ അപകടം. വിനോദ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചു. ഇന്നലെ രാത്രി നാദാപുരം-കല്ലാച്ചി സംസ്ഥാനപാതയിലാണ് അപകടം.

## Article Content

**നാദാപുരം: **ഓട്ടത്തിനിടയിൽ ബസ്സിന്റെ ടയർ ഊരിത്തെറിച്ചു. ഒഴിവായത് വൻ അപകടം. വിനോദ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചു. ഇന്നലെ രാത്രി നാദാപുരം-കല്ലാച്ചി സംസ്ഥാനപാതയിലാണ് അപകടം.

പുറമേരി കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും മൈസൂർ സന്ദർശനം നടത്തി തിരിച്ചു വരികയായിരുന്നു, വിദ്യാർത്ഥി സംഘം. കെഎൽ 18 W 6400 നമ്പർ സ്കൈലാർക്ക് ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് ബസ്സിൽ 48 വിദ്യാർഥികളും 5 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ ഭാഗത്തെ പിന്നിലെ ടയർ ഊരിത്തെറിച്ച് പോവുകയായിരുന്നു. ആർക്കും പരിക്കില്ല.

കർണാടക കുട്ടയിൽ വച്ച് ബസിന്റെ ടയറുകൾ അഴിച്ചു മാറ്റുകയും കാറ്റുനിറക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു. ഈ സമയത്ത് നട്ടുകൾ ശരിയായി ഘടിപ്പിക്കാത്തതാവാം ടയർ ഊരിത്തെറിക്കാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരായ വിദ്യാർത്ഥികളെ മറ്റു വാഹനങ്ങളിൽ സ്കൂളിലെത്തിച്ച് രക്ഷിതാക്കൾക്കൊപ്പം വിട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83474/tire-stripped-and-splashed-a-major-disaster-was-avoided-in-nadapuram)