---
title: "ലഹരിക്കെതിരെഗോളടിച്ച്; വേറിട്ട പരിപാടിയുമായി വോൾഗാകലാകേന്ദ്രം"
english_title: " Against addiction; Volga Art Center with a special program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83493/against-addiction-volga-art-center-with-a-special-program"
published_at: "2022-12-05T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638dc6dc4e758_LAHARI.jpg"
keywords: []
---

# ലഹരിക്കെതിരെഗോളടിച്ച്; വേറിട്ട പരിപാടിയുമായി വോൾഗാകലാകേന്ദ്രം

> **Lead Summary:** **ഇരിങ്ങണ്ണൂർ**: ലോകകപ്പ് ഫുട്ബോൾ കാലത്ത് ഓരോഗോളും ലഹരിക്കെതിരെ എന്ന ആശയം ഉയർത്തി കേരള സർക്കാർ പ്രഖ്യാപിച്ച രണ്ട്കോടിഗോൾ ചലഞ്ചിന്റെ ഭാഗമായി വോൾഗ കലാകേന്ദ്രം ലഹരിക്കെതിരെഗോളടിക്കാം എന്ന പരിപാടി സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ**: ലോകകപ്പ് ഫുട്ബോൾ കാലത്ത് ഓരോഗോളും ലഹരിക്കെതിരെ എന്ന ആശയം ഉയർത്തി കേരള സർക്കാർ പ്രഖ്യാപിച്ച രണ്ട്കോടിഗോൾ ചലഞ്ചിന്റെ ഭാഗമായി വോൾഗ കലാകേന്ദ്രം ലഹരിക്കെതിരെഗോളടിക്കാം എന്ന പരിപാടി സംഘടിപ്പിച്ചു.

ഗോളടിക്കൽ, അണ്ടർ 17ജില്ല വനിത ഫുട്ബോൾ ടീം അംഗം തനൂജവിജയൻ ആദ്യ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു. വനിതാ ഫുട്ബോൾ ജില്ലാ ടീമിലേക്ക് സെലക്ഷൻ നേടിയ തനൂജ വിജയനുള്ള വോൾഗയുടെ ഉപഹാരം പിബിനീഷ് കൈമാറി.

കുട്ടികളും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ലഹരിക്കെതിരെയുള്ള ഗോളടിക്കൽ പരിപാടിയിൽ അണിചേർന്നു. ഉദ്ഘാടന യോഗത്തിൽ ഷാജിസിഎം അധ്യക്ഷനായി. രമേശൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. ബിനീഷ്പി, ശശിമിത്തൽ,സുകുമാരൻ ഇ,നിജേഷ്കുന്നലോത്ത് ,റജുൻചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83493/against-addiction-volga-art-center-with-a-special-program)