---
title: "ചെക്യാടും ക്യാമ്പ്; സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി."
english_title: "Chekyadu Camp; Conducted free medical camp."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83518/chekyadu-camp-conducted-free-medical-camp"
published_at: "2022-12-05T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638de30d53436_caamp.jpg"
keywords: []
---

# ചെക്യാടും ക്യാമ്പ്; സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

> **Lead Summary:** **ചെക്യാട്: **ചെക്യാടും ക്യാമ്പ്. ചെക്യാട് പഞ്ചായത്തിലെ എട്ടാം വാർഡ് വികസന സമിതിയും, വയനാട് വെള്ളമുണ്ടയിൽ പ്രവർത്തിക്കുന്ന ആശയുനാനി ഹോസ്പിറ്റലും സംയുക്തമായി ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ചെക്യാട്: **ചെക്യാടും ക്യാമ്പ്. ചെക്യാട് പഞ്ചായത്തിലെ എട്ടാം വാർഡ് വികസന സമിതിയും, വയനാട് വെള്ളമുണ്ടയിൽ പ്രവർത്തിക്കുന്ന ആശയുനാനി ഹോസ്പിറ്റലും സംയുക്തമായി ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം നിർവഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പാണ്ടി അധ്യക്ഷത വഹിച്ചു. സി എച്ച് ഹമീദ് മാസ്റ്റർ, എൻ.കെ കുഞ്ഞിക്കേളു, കെ.പി മോഹൻ ദാസ്, കെ പി ഫായിസ്, അമീർ കെ വി, അബ്ദുറഹ്മാൻ ടി കെ, ഡോ:മുഹമ്മദ് സുഹൈൽ സംസാരിച്ചു.

വാർഡ് മെമ്പർ മഫീദ സലീം സ്വാഗതവും, വികസന സമിതി കൺവീനർ സലിം ചെക്യാട് നന്ദിയും പറഞ്ഞു. നിരവധി നാട്ടുകാർ സൗജന്യ സേവനം ഉപയോഗപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83518/chekyadu-camp-conducted-free-medical-camp)