---
title: "മാഹി മദ്യം; കല്ലുനിര സ്വദേശികൾ അറസ്റ്റിൽ."
english_title: "Mahi liquor; The natives of Kallunira were arrested."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83528/mahi-liquor-the-natives-of-kallunira-were-arrested"
published_at: "2022-12-05T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638df4baae72f_liqar.jpg"
keywords: []
---

# മാഹി മദ്യം; കല്ലുനിര സ്വദേശികൾ അറസ്റ്റിൽ.

> **Lead Summary:** **നാദാപുരം:** ഓട്ടോയിൽ അനധികൃതമായി കടത്തുകയായിരുന്ന മാഹി മദ്യവുമായ വളയം കല്ലുനിര സ്വദേശികൾ പിടിയിലായി. നാദാപുരം എക്സൈസാണ് ഇവരെ വലയിലാക്കിയത്. ഓട്ടോ ഡ്രൈവർ പുഞ്ചയിൽ വീട്ടിൽ സുധീഷ് , തയ്യുള്ള പറമ്പത്ത് വിപിൻ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**നാദാപുരം:** ഓട്ടോയിൽ അനധികൃതമായി കടത്തുകയായിരുന്ന മാഹി മദ്യവുമായ വളയം കല്ലുനിര സ്വദേശികൾ പിടിയിലായി. നാദാപുരം എക്സൈസാണ് ഇവരെ വലയിലാക്കിയത്. ഓട്ടോ ഡ്രൈവർ പുഞ്ചയിൽ വീട്ടിൽ സുധീഷ് , തയ്യുള്ള പറമ്പത്ത് വിപിൻ എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ കായപ്പനച്ചിൽ നിന്നാണ് കെ എൽ 58 എഫ് 3792 നമ്പർ ഓട്ടോറിക്ഷയിൽ കടത്തിയ മദ്യം പിടികൂടിയത്. ഓട്ടോറിക്ഷയ്ക്ക് പിൻഭാഗത്ത് പ്ലാസ്റ്റിക് കവറിൽ ആക്കി സൂക്ഷിച്ച നിലയിലായിരുന്നു 500 മില്ലിയുടെ 20 കുപ്പി മദ്യം കല്ലുനിര മേഖലയിൽ വിൽപ്പനക്കായി കൊണ്ടുവരുന്നതാണ് മദ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

മദ്യം കടത്താനുപയോഗിച്ച ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തു. മാഹി പള്ളൂർ എന്നിവിടങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യം വിൽക്കുന്ന സംഘം മേഖലയിൽ സജീവമാണെന്നും ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

പ്രിവന്റ്റ്റീവ് ഓഫീസർ സിപി ചന്ദ്രന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിസി വിജയൻ, വി.എംഅസ്ലം, ശ്രീജേഷ്, കെ.ഷിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83528/mahi-liquor-the-natives-of-kallunira-were-arrested)