---
title: "ഗോവർദ്ധിനി; തൂണേരിയിൽ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കം"
english_title: "Govardini; Calf management project started in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83544/govardini-calf-management-project-started-in-thuneri"
published_at: "2022-12-05T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e0de0280e8_govar.jpg"
keywords: []
---

# ഗോവർദ്ധിനി; തൂണേരിയിൽ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കം

> **Lead Summary:** **തൂണേരി: **കേരള ഗവൺമെൻ്റ് മൃഗസംരക്ഷണവകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി '' ഗോവർദ്ധിനി'' 2022-23 പ്രകാരം സബ്സിഡി നിരക്കിലുള്ള കാലി തീറ്റ വിതരണം ഉദ്ഘാടനം തുണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന നിർവ്വഹിച്ചു.

## Article Content

**തൂണേരി: **കേരള ഗവൺമെൻ്റ് മൃഗസംരക്ഷണവകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി '' ഗോവർദ്ധിനി'' 2022-23 പ്രകാരം സബ്സിഡി നിരക്കിലുള്ള കാലി തീറ്റ വിതരണം ഉദ്ഘാടനം തുണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന നിർവ്വഹിച്ചു.

തൂണേരി ഗ്രാമപഞ്ചായത്തിലെ 40 കന്നുകുട്ടികളെയാണ് പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്നത്.ഇൻഷ്വറൻസ് പരിരക്ഷയോടെ പൂർണ്ണ വളർച്ചയെത്തുന്നതു വരെ 50 ശതമാനം സബ്സിഡിയോടെ തീറ്റ വിതരണം ചെയ്യന്നതാണ് പ്രസ്തുത പദ്ധതി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധു മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ: അനീഷ്‌ പദ്ധതി വിശദീകരിച്ചു, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.എൻ രഞ്ജിത്ത് സ്വാഗതവും, തൂണേരി ക്ഷീരസംഘം സെക്രട്ടറി പി.കെ.ഷീബ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83544/govardini-calf-management-project-started-in-thuneri)