---
title: "കുടുംബശ്രീ ലോൺ തട്ടിപ്പ്; ചെക്യാട് സംഭവം സമഗ്രഅന്വേഷണം വേണം -മുസ്ലീം ലീഗ്"
english_title: "Kudumbashree Loan Fraud; Chekyad incident needs a thorough investigation - Muslim League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83564/kudumbashree-loan-fraud-chekyad-incident-needs-a-thorough-investigation-muslim-league"
published_at: "2022-12-05T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e2b8912885_muslim_leage.jpg"
keywords: []
---

# കുടുംബശ്രീ ലോൺ തട്ടിപ്പ്; ചെക്യാട് സംഭവം സമഗ്രഅന്വേഷണം വേണം -മുസ്ലീം ലീഗ്

> **Lead Summary:** **പാറക്കടവ്: **ചെക്യാട് പഞ്ചായത്തിലെ കുടുംബശ്രീ ലോൺ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ്. വ്യാജ രേഖ നിർമിച്ചും ആൾമാറാട്ടം നടത്തിയും ജെ.എൽ.ജി ലോൺ തട്ടിയെടുത്ത വനിതയുടെയും അതിന് ഒത്താശ ചെയ്ത പാറക്കടവ് ബാങ്ക് ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് പാറക്കടവ് ലീഗ് ഹസ്സിൽ ചേർന്ന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

## Article Content

**പാറക്കടവ്: **ചെക്യാട് പഞ്ചായത്തിലെ കുടുംബശ്രീ ലോൺ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ്. വ്യാജ രേഖ നിർമിച്ചും ആൾമാറാട്ടം നടത്തിയും ജെ.എൽ.ജി ലോൺ തട്ടിയെടുത്ത വനിതയുടെയും അതിന് ഒത്താശ ചെയ്ത പാറക്കടവ് ബാങ്ക് ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് പാറക്കടവ് ലീഗ് ഹസ്സിൽ ചേർന്ന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

നിരപരാധിയായ വീട്ടമ്മയ്ക്ക് അയച്ച നോട്ടീസ് പിൻവലിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. യോഗത്തിൽ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.ടി.കെ അമ്മദ് ഹാജി, ജന.സെക്രട്ടറി സി.എച്ച്. ഹമീദ് മാസ്റ്റർ, മണ്ഡലം ലീഗ് സെക്രട്ടറി ടി.കെ.ഖാലിദ് മാസ്റ്റർ, തൈക്കണ്ടി റഷീദ്,കൊടക്കാട്ട് കുഞ്ഞബ്‌ദുള്ള ഹാജി,വി.പി.മൊയ്‌തു,കോമത്ത് ഹംസ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83564/kudumbashree-loan-fraud-chekyad-incident-needs-a-thorough-investigation-muslim-league)