നാദാപുരം: നേരിൻ്റെ സാരഥിയായി സത്യ സന്ധതയുടെ പര്യായമായി ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത എടവത്ത് കണ്ടി. കഴിഞ്ഞദിവസം ബ്ലോക്ക് കേരളോത്സവ മത്സരത്തിൽ എടച്ചേരി കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണത്താലി ഉടമസ്ഥക്ക് തിരിച്ചു നൽകി നാദാപുരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ സുനിത എടവത്ത്കണ്ടി മാതൃക കാട്ടി.
വാണിമേൽ കോടിയൂറ സ്വദേശി സി പി സോഷ്മാ യുടെതാണ് സ്വർണ്ണ താലി .ഉടമസ്ഥക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയുടെ സാന്നിധ്യത്തിൽ സ്വർണ്ണത്താലി തിരിച്ചു നൽകി.
സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,മെമ്പർ പി പി ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരിന്നു ബ്ലോക്ക് കേരളലോത്സവത്തിന് മേക്കപ്പ് പ്രവർത്തനത്തിന് വന്നതായിരുന്നു സോഷമ , ബ്ലോക്ക് കേരളോത്സവത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.
the charioteer of the straight; People's representative is synonymous with honesty