നാദാപുരം: വിദ്യാർത്ഥികളിൽ കായിക ക്ഷമത വർദ്ധിപ്പിക്കാനായി ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം ആരംഭിച്ചു. പി.ടി.എ പ്രസിഡണ്ട് അഹമ്മദ് കുറുവയിലിൻ്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ എ.പി ആലിക്കുട്ടി ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മാസ്റ്റർ എ .റഹിം, എം പി.ടി എ പ്രസിഡണ്ട് ഹസീന എരഞ്ഞോളി, എം ടി ഇബ്രാഹിം ഹാജി, വി.പി അബൂബക്കർ ഹാജി, ആലായി ജാഫർ, സി.എച്ച് മുസ്തഫ, ടി.കെ. സൂപ്പി മാസ്റ്റർ, ടി.കെ അബ്ദുൾ കരീം, സി.വി തഹിറ, പി.അമിത്,ടി.കെ റഫീഖ്പ്രസംഗിച്ചു. ഗോൾഡൻ ഫാൽക്കൺ കരാട്ടേ ട്രയിനർ കെ.കെ ഇസ്മയിൽ ക്ലാസ്സിന് നേതൃത്വം നൽകി.
karate training; Karate training at Jathieri MLP School