നാദാപുരം: കടത്തനാടിൻ്റെ സാംസ്കാരിക സാമൂഹിക കലാ രംഗത്ത് നിറ സാന്നിധ്യമായ കവിയും ഗാന രചയിതാവുമായ എ കെ രഞ്ജിത്തിന് സർഗശേഷ്ഠ പുരസ്കാരം. എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ് ഏർപ്പെടുത്തിയ പുരസ്കാരം നാദാപുരം എം. എൽ എ ഇ.കെ വിജയൻ സമ്മാനിച്ചു.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ,നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ,ബംഗ്ലത്ത് മുഹമ്മദ് ,മാനേജർ പി ബി കുഞ്ഞമ്മദ് ഹാജി,പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത് , ഹെഡ് മാസ്റ്റർകെ അബ്ദുൾ ജലീൽ ,ഇസ്മയിൽ വാണിമേൽ ,റഫീഖ് പി, സി വി കുഞ്ഞികൃഷ്ണൻ, പി കെ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ഇരുപത്തിയഞ്ച് വർഷമായി സ്കൂൾ കലോത്സവ വേദികൾക്കായി ഗാന രചന നിർവ്വഹിക്കുന്ന രഞ്ജിത്ത് ആകാശവാണി കോഴിക്കോട് നിലയത്തിനായി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട് . എസ്കലേറ്റർ ,സമവാക്യങ്ങൾ എന്നീ രണ്ട് കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദലമർമ്മരങ്ങൾ ഉൾപ്പെടെ നിരവധി സംഗീത ആൽബങ്ങൾക്കായി ഗാനരചന നിർവ്വഹിച്ചു. ചൂട്ട് എന്ന സിനിമയിലൂടെ ചലച്ചിത്ര ഗാനരചന രംഗത്ത് പ്രവേശിക്കുന്ന എ കെ രഞ്ജിത്ത് പേരോട് എം.ഐ എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനാണ്.
Poet AK Ranjith was presented with the Sargashreshta award