നാദാപുരം: ചേലക്കാട് വീടിനകത്തെ റൂമിൽ കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വലിയ വീട്ടിൽ സജീറിന്റെ മൂന്നു വയസ്സുള്ള മകളെ യാണ്. അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.
മുറിയിൽ തനിച്ചായിരുന്ന കുട്ടി ഉള്ളിൽ നിന്നും താക്കോലുപയോഗിച്ച് കളിക്കുന്നതിനിടെ വാതിൽ ലോക്കാക്കുകയായിരുന്നു. ഒരു മണിക്കൂറോളം വീട്ടുകാർ പല തരത്തിൽ ശ്രമിച്ചിട്ടും ഡോർ തുറക്കാൻ കഴിയാതെ വന്നപ്പോഴാണ് ചേലക്കാട് ഫയർ & റസ്ക്യൂ സ്റ്റേഷനിൽ വിവരമറിയിച്ചത്.
അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി ഡോർ ബ്രേക്കർ ഉപയോഗിച്ച് വാതിലിന്റെ ലോക്ക് തകർത്ത് കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഫയർ & റസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിന്റെ നേതൃത്വത്തിൽ എ സതീഷ് , കെ എം ഷിജു, എൻ.കെ അഖിൽ , ടി.കെ വൈഷ്ണവ്ജിത്ത്, എം സജീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തി വീട്ടുകാർക്ക് ആശ്വാസം പകർന്നത്.
Firefighters rescued the girl trapped inside the house