---
title: "വീട്ടമ്മയെ നായ കടിച്ചു; അയൽവാസിക്കെതിരെ പൊലീസിൽ പരാതി"
english_title: "The housewife was bitten by a dog; Police complaint against neighbor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83787/the-housewife-was-bitten-by-a-dog-police-complaint-against-neighbor"
published_at: "2022-12-07T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63902003c416e_dog_.jpg"
keywords: []
---

# വീട്ടമ്മയെ നായ കടിച്ചു; അയൽവാസിക്കെതിരെ പൊലീസിൽ പരാതി

> **Lead Summary:** **വളയം: **വാണിമേലിൽ അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റ് സാരമായ പരിക്കുകളോടെ സ്ത്രീ ആശുപത്രിയിൽ. വാണിമേൽ സി.സി. മുക്കിലെ വെളുത്തപറമ്പത്ത് ഗീതയെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

## Article Content

**വളയം: **വാണിമേലിൽ അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റ് സാരമായ പരിക്കുകളോടെ സ്ത്രീ ആശുപത്രിയിൽ. വാണിമേൽ സി.സി. മുക്കിലെ വെളുത്തപറമ്പത്ത് ഗീതയെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കാലിനും കൈയ്ക്കും സാരമായി പരിക്കേറ്റ ഗീതയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നേരത്തേയും വളർത്തുനായ പരിസരത്തുള്ളവരെ കടിച്ചതായി പരാതിയുണ്ട്. നടപടി ആവശ്യപ്പെട്ട് വളയം പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83787/the-housewife-was-bitten-by-a-dog-police-complaint-against-neighbor)