---
title: "ദുരൂഹമരണത്തിൽ ചുരുളഴിയുമോ? ശ്രീജിത്തിൻ്റെ മരണം പ്രതി പോലീസ് കസ്റ്റഡിയിൽ"
english_title: "Will it unravel in a mysterious death? Sreejith's death accused in police custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83793/will-it-unravel-in-a-mysterious-death-sreejiths-death-accused-in-police-custody"
published_at: "2022-12-07T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63902aa406789_sreejith_aquist_.jpg"
keywords: []
---

# ദുരൂഹമരണത്തിൽ ചുരുളഴിയുമോ? ശ്രീജിത്തിൻ്റെ മരണം പ്രതി പോലീസ് കസ്റ്റഡിയിൽ

> **Lead Summary:** **നാദാപുരം: **ഭർത്താവിൻ്റെ ദുരൂഹമരണത്തിൽ ചുരുളഴിയുമോ?യെന്ന് ഉറ്റുനോക്കി ശ്രീജിത്തിൻ്റെ ഭാര്യയും കുടുംബവും ഇതിനിടെ നരിക്കാട്ടേരിയിലെ യുവാവിന്റെ ദുരൂഹമരണത്തിൽ പോലീസ് പിടികൂടിയ കേളകം തേക്കുങ്കൽ സ്വദേശി സമീഷ് ടി. ദേവ്നെ നാദാപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങി.

## Article Content

**നാദാപുരം: **ഭർത്താവിൻ്റെ ദുരൂഹമരണത്തിൽ ചുരുളഴിയുമോ?യെന്ന് ഉറ്റുനോക്കി ശ്രീജിത്തിൻ്റെ ഭാര്യയും കുടുംബവും ഇതിനിടെ നരിക്കാട്ടേരിയിലെ യുവാവിന്റെ ദുരൂഹമരണത്തിൽ പോലീസ് പിടികൂടിയ കേളകം തേക്കുങ്കൽ സ്വദേശി സമീഷ് ടി. ദേവ്നെ നാദാപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങി.

രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. സംഭവത്തിനുപിന്നിൽ ദുരൂഹതയുണ്ടോയെന്നാണ് പോലീസ്‌ പ്രധാനമായും അന്വേഷിക്കുന്നത്. പ്രതിയെ അറസ്റ്റുചെയ്ത ഉടനെ അപകടംനടന്ന കനാൽപരിസരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ചില സംശയങ്ങൾ ഉയർന്നതിനാലാണ് വിശദമായ അന്വേഷണം നടത്തുന്നത്.

കാസർകോട് ചെറുവത്തൂർ സ്വദേശി വലിയപൊയിൽ പാലേരിവീട്ടിൽ ശ്രീജിത്ത്(38) ആണ് അപകടത്തിൽ പരിക്കേറ്റ് അവശനിലയിൽ കണ്ട്, പിറ്റേന്ന് മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രദേശത്തെ ഭർത്തൃമതിയായ യുവതിയെ കാണാനാണ് സമീഷ് നരിക്കാട്ടേരിയിൽ എത്തിയത്.

ചെറിയകയറ്റമായതിനാൽ റോഡിൽ ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും കാർ മുമ്പോട്ടേക്കെടുക്കുന്നതിനിടെ ദേഹത്തുകൂടി കയറിയിറങ്ങിയെന്നുമാണ് സമീഷ് പോലീസിനോട് പറഞ്ഞത്.

യുവതിയുടെ സഹായംതേടി ഫോണിൽവിളിെച്ചന്നും പിന്നീട് അവിടെനിന്ന് മുങ്ങിയെന്നുമാണ് സമീഷ് പറഞ്ഞത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തതെന്നും ചോദ്യംചെയ്യലിനുശേഷം കൂടുതൽവകുപ്പുകൾ ചേർക്കുമെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83793/will-it-unravel-in-a-mysterious-death-sreejiths-death-accused-in-police-custody)