---
title: "പരിശീലനം നാദാപുരത്തും; കെട്ടിട നിർമ്മാണ ചട്ടവും ക്ലാസും നടത്തി."
english_title: "Training in Nadapuram; Conducted building code and class."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83855/training-in-nadapuram-conducted-building-code-and-class"
published_at: "2022-12-07T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390605d25811_coaching_.jpg"
keywords: []
---

# പരിശീലനം നാദാപുരത്തും; കെട്ടിട നിർമ്മാണ ചട്ടവും ക്ലാസും നടത്തി.

> **Lead Summary:** **നാദാപുരം: **ഗ്രാമപഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം അംഗീകൃത എൻജിനീയർമാർക്കും /ബിൽഡിംഗ് സൂപ്പർവൈസർമാർക്കും വേണ്ടി പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരമാണ് 35 ഓളം പേർ പങ്കെടുത്ത പരിശീലന പരിപാടി സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം: **ഗ്രാമപഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം അംഗീകൃത എൻജിനീയർമാർക്കും /ബിൽഡിംഗ് സൂപ്പർവൈസർമാർക്കും വേണ്ടി പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരമാണ് 35 ഓളം പേർ പങ്കെടുത്ത പരിശീലന പരിപാടി സംഘടിപ്പിച്ചത്.

\കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് 17 പ്രകാരം സ്ഥല ഉടമകൾക്കുള്ള 20 ഉത്തരവാദിത്തങ്ങളും വകുപ്പ് 18 പ്രകാരം ബിൽഡിംഗ് പ്ലാൻ വരക്കുന്നവർക്കുള്ള 16 ഉത്തരവാദിത്വങ്ങളും പരിശീലന പരിപാടിയുടെ ഭാഗമായി വിവരിച്ചു നൽകി.

പഞ്ചായത്ത് രാജ് നിയമം 235A വകുപ്പും, കെട്ടിട നിർമാണ ചട്ടത്തിലെ 109 വകുപ്പുകളെ കുറിച്ച് വിശദമായ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് എൻജിനീയർ ജി എസ് അമൃത എന്നിവർ ക്ലാസെടുത്തു.

സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, ജൂനിയർ സൂപ്രണ്ട് എൻ. വിനോദൻ, ഓവർസിയർമാരായ പി. പി ഗിരീഷ്, കെ.വി റിൻഷ, ലെൻസ്ഫെഡ് താലൂക്ക് പ്രസിഡന്റ് എൻ പ്രദീപ് കുമാർ, ലെൻസ്ഫെഡ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി കെ സുരേഷ്, സെക്ഷൻ ക്ലർക്ക് എൻ കെ പ്രവീഷ് എന്നിവർ സംസാരിച്ചു. പരിശീലനത്തിന്റെ ഭാഗമായി സംശയനിവാരണവും ഉണ്ടായിരുന്നു.

വലിയ രീതിയിൽ നിർമാണ പ്രവർത്തഞങ്ങൾ നടക്കുന്ന പഞ്ചായത്താണ് നാദാപുരം.കൂടാതെ പ്ലാൻ സമർപ്പിക്കുമ്പോൾ അശ്രദ്ധ കാരണം സേവനങ്ങൾ കൃത്യമായി നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83855/training-in-nadapuram-conducted-building-code-and-class)