---
title: "ക്യാമറ കണ്ണുക ളുണ്ട്; കല്ലാച്ചി പൈപ്പ്‌ ലൈൻ റോഡിന് സമീപം മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടിയിലാകും"
english_title: "There are camera eyes; If you throw garbage near the Kallachi pipeline road, you will be caught"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83896/there-are-camera-eyes-if-you-throw-garbage-near-the-kallachi-pipeline-road-you-will-be-caught"
published_at: "2022-12-07T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390911247d84_malinyam.jpg"
keywords: []
---

# ക്യാമറ കണ്ണുക ളുണ്ട്; കല്ലാച്ചി പൈപ്പ്‌ ലൈൻ റോഡിന് സമീപം മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിടിയിലാകും

> **Lead Summary:** **നാദാപുരം: **പൊതു ഇടങ്ങൾ മാലിന്യം കലിച്ചെറിഞ്ഞാൽ കനത്ത പിഴ ഈടാക്കുന്നതോടൊപ്പം പോലീസ്‌ കേസടക്കമുള്ള നിയമ നടപടിയും സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു. നിലവിൽ രണ്ട്‌ മിനി എം സി എഫുകളെ ഉപയോഗപ്പെടുത്തി ഹരിത കർ മ്മസേന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിച്ച്‌ വേർതിരിച്ച്‌ ഗവ അംഗീകൃത ഏജൻസിക്ക്‌ കൈമാറുന്നുണ്ട്‌.

## Article Content

**നാദാപുരം: **പൊതു ഇടങ്ങൾ മാലിന്യം കലിച്ചെറിഞ്ഞാൽ കനത്ത പിഴ ഈടാക്കുന്നതോടൊപ്പം പോലീസ്‌ കേസടക്കമുള്ള നിയമ നടപടിയും സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു. നിലവിൽ രണ്ട്‌ മിനി എം സി എഫുകളെ ഉപയോഗപ്പെടുത്തി ഹരിത കർ മ്മസേന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിച്ച്‌ വേർതിരിച്ച്‌ ഗവ അംഗീകൃത ഏജൻസിക്ക്‌ കൈമാറുന്നുണ്ട്‌.

ഇതിനോടൊന്നും സഹകരിക്കാതെ ചില വീട്ടുകാരും കടക്കാരും വലിച്ചെറിയുന്നത് പതിവാക്കിയതിനാലാണ് പൈപ്പ്‌ ലൈൻ റോഡിൽ മാലിന്യം കുമിഞ്ഞ്‌ കൂടിയത്‌. ഇത്‌ വലിയ പ്രതിശേധത്തിനിടയാക്കിയിരുന്നു. ഇവിടെ സമീപത്തുള്ള സ്ഥപനങ്ങളുടെ സഹകരണത്തോടെ സി സി ടി വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്‌.

നിലവിലുള്ള മാലിന്യങ്ങൾ അംഗീകൃത ഏജൻസിക്ക്‌ കൈമാറാനായി ഇന്ന് കെട്ടി വെച്ച്‌ പരിസരം ശുചീകരിച്ചിട്ടുണ്ട്‌. നാളെ കൊണ്ട്പോകുന്നതാണ്.ശുചീകരണ പ്രവർത്തനത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി, മെമ്പർ മസ്ബൂബ അസീദ്‌,നാദാപുരം താലൂക്ക്‌ ആശുപത്രി ഹെൽത്ത്‌ ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, വാർഡ്‌ വികസനസമിതി പ്രവർത്തകരായ ജാഫർ തുണ്ടിയിൽ,സി വി ഇബ്രാഹിം,ടി യൂസുഫ്‌ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83896/there-are-camera-eyes-if-you-throw-garbage-near-the-kallachi-pipeline-road-you-will-be-caught)