---
title: "പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി"
english_title: "The Pensioners' Union held a march and dharna at the Civil Station"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83920/the-pensioners-union-held-a-march-and-dharna-at-the-civil-station"
published_at: "2022-12-07T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390ae7e32510_dharna.jpg"
keywords: []
---

# പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി

> **Lead Summary:** **നാദാപുരം :** കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴസ് യൂണിയൻ തൂണേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, ക്ഷാമാശ്വാസത്തിന്റെ 4 ഗഡു ഒന്നിച്ചു അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യുട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിസ്പ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ .

## Article Content

**നാദാപുരം :** കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴസ് യൂണിയൻ തൂണേരി ബ്ലോക്കിന്റെ നേതൃത്വത്തിൽ കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, ക്ഷാമാശ്വാസത്തിന്റെ 4 ഗഡു ഒന്നിച്ചു അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യുട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിസ്പ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ .

ജില്ലാ വൈസ് പ്രസിഡണ്ട് എടത്തിൽ ദാമോദരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കരുണാകര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.രാഘവൻ ,എം.പി. സഹദേവൻ, കെ. ചന്തു , ടി. കുഞ്ഞാലി, സി.എച്ച്. ശങ്കരൻ , വി. രാജലക്ഷ്മി, പി.കെ.സുജാത , ടി. പീതാംബരൻ , എ.കെ.പി.അബ്ദുള്ള, എം. വിജയൻ , എ.കെ. പീതാംബരൻ , ടി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83920/the-pensioners-union-held-a-march-and-dharna-at-the-civil-station)