---
title: "കല്ലാച്ചിയിൽ സി എൻ ജി ഓട്ടോറിക്ഷയ്ക്ക് തീപ്പിടിച്ചു"
english_title: "A fire broke out, and the passengers escaped; A CNG autorickshaw caught fire in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84026/a-fire-broke-out-and-the-passengers-escaped-a-cng-autorickshaw-caught-fire-in-kalachi"
published_at: "2022-12-08T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63919515ea1c2_auto.jpg"
keywords: []
---

# കല്ലാച്ചിയിൽ സി എൻ ജി ഓട്ടോറിക്ഷയ്ക്ക് തീപ്പിടിച്ചു

> **Lead Summary:** **നാദാപുരം: **കല്ലാച്ചിയിൽ** **സംസ്ഥാന പാതയോരത്ത് നിർത്തിയിട്ട സി എൻ ജി ഓട്ടോറിക്ഷയ്ക്ക് തീപ്പിടിച്ചു. ഓട്ടോറിക്ഷയുടെ ഇലക്ട്രിക്ക് ഭാഗം ഭാഗികമായി കത്തി നശിച്ചു. തെക്കേ വള്ളിയമ്മൽ ബാബുവിൻ്റെ കെ.എൽ 18 എ സി 45 24 നമ്പർ സി എൻ ജി ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്.

## Article Content

**നാദാപുരം: **കല്ലാച്ചിയിൽ** **സംസ്ഥാന പാതയോരത്ത് നിർത്തിയിട്ട സി എൻ ജി ഓട്ടോറിക്ഷയ്ക്ക് തീപ്പിടിച്ചു. ഓട്ടോറിക്ഷയുടെ ഇലക്ട്രിക്ക് ഭാഗം ഭാഗികമായി കത്തി നശിച്ചു. തെക്കേ വള്ളിയമ്മൽ ബാബുവിൻ്റെ കെ.എൽ 18 എ സി 45 24 നമ്പർ സി എൻ ജി ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്.

കല്ലാച്ചി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. എഞ്ചിൻ്റെ ഭാഗത്ത് നിന്നാണ് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ തീയണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. പത്തു ദിവസം മുമ്പ് വാങ്ങിയതാണ് ഓട്ടോറിക്ഷ. ഇന്ന് രാവിലെ കൈനാട്ടിയിലെ കമ്പനി വർക്ക് ഷോപ്പിൽ നിന്ന് സർവ്വീസ് കഴിഞ്ഞ് കല്ലാച്ചിയിൽ എത്തിയതായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84026/a-fire-broke-out-and-the-passengers-escaped-a-cng-autorickshaw-caught-fire-in-kalachi)