---
title: "നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജിൽ എൻ എസ് എസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു"
english_title: "NSS unit started functioning at Nadapuram TIM Training College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84048/nss-unit-started-functioning-at-nadapuram-tim-training-college"
published_at: "2022-12-08T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391ac0b417b4_nss.jpg"
keywords: []
---

# നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജിൽ എൻ എസ് എസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **നാദാപുരം: **ടി.ഐ.എം ട്രെയിനിങ് കോളേജിൽ പുതുതായി അനുവദിച്ച എൻ എസ് എസ് യൂണിറ്റ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ നദീർ ചാത്തോത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **ടി.ഐ.എം ട്രെയിനിങ് കോളേജിൽ പുതുതായി അനുവദിച്ച എൻ എസ് എസ് യൂണിറ്റ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ നദീർ ചാത്തോത്ത് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ,നാദാപുരം കൃഷി ഓഫീസർ സജീറ ചാത്തോത്ത്,മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ കിഴക്കേമഠത്തിൽ അബ്ദുല്ല,മുഹമ്മദ് ബംഗ്ലത്ത്,വിസി ഇഖ്‌ബാൽ,നരിക്കോളി ഹമീദ് ഹാജി,കുരുമ്പേത്ത് കുഞ്ഞബ്ദുള്ള,പുത്തൻപീടികയിൽ അബ്ദുല്ല,അഷ്‌റഫ് പുതിയാറക്കൽ,ഫൈസൽ കോമത്ത്,സിപി നാസർ,ഹാരിസ് മാത്തോട്ടത്തിൽ,സൂപ്പി കാവുങ്ങൽ,കോളേജ് യൂണിയൻ അംഗങ്ങളായ വിശാൽ,ജാഫർ,കോളേജ് അധ്യാപകർ,അനധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

പ്രോഗ്രാം ഓഫീസർ ഷെറിൻ തോമസ് സ്വാഗതം പറഞ്ഞു. കോളേജ് വളപ്പിൽ കൃഷി ഓഫീസർ സജീറ ചാത്തോത്ത് തൈ നട്ടു കൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എൻ.എസ്.എസ് യൂണിറ്റ് ലീഡർ അശ്വതി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84048/nss-unit-started-functioning-at-nadapuram-tim-training-college)