---
title: "ഫൺഡേ വൺഡേ; ഫിഫ കപ്പ് ആവേശമായി."
english_title: "Funday One Day; Fifa Cup is exciting."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84077/funday-one-day-fifa-cup-is-exciting"
published_at: "2022-12-08T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391c869d6bde_fifa_1.jpg"
keywords: []
---

# ഫൺഡേ വൺഡേ; ഫിഫ കപ്പ് ആവേശമായി.

> **Lead Summary:** **നാദാപുരം:**ഫൺ ഡേ, വൺ ഡേ.താനക്കോട്ടൂർ യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ ലോകകപ്പ് ഫുട്ബോൾ സ്മാഷ് ആവേശമായി. വേൾഡ് കപ്പ് ഫുട്ബോൾ ലഹരി തെല്ലും കുറയാതെ ബ്രസീലിയൻ മഞ്ഞയും,മെസിപ്പടയുടെ ആകാശ ധവള നീലിമയും ,റൊണാൾഡോ ഫാൻസിന്റെ ചുവപ്പും, പച്ചയും കാമറൂണിയൻ ചുവപ്പൻ ക്രോസും വെളളയും, മൊറോക്കോയുടെ മെറൂണും തുടങ്ങി സൗദിയുടെ കടും പച്ചവരെ നിറങ്ങളിലുളള ജെയ്സികളുമണിഞ്ഞ് വിദ്യാർത്ഥികൾ കളത്തിലിറങ്ങി.

## Article Content

**നാദാപുരം:**ഫൺ ഡേ, വൺ ഡേ.താനക്കോട്ടൂർ യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ ലോകകപ്പ് ഫുട്ബോൾ സ്മാഷ് ആവേശമായി. വേൾഡ് കപ്പ് ഫുട്ബോൾ ലഹരി തെല്ലും കുറയാതെ ബ്രസീലിയൻ മഞ്ഞയും,മെസിപ്പടയുടെ ആകാശ ധവള നീലിമയും ,റൊണാൾഡോ ഫാൻസിന്റെ ചുവപ്പും, പച്ചയും കാമറൂണിയൻ ചുവപ്പൻ ക്രോസും വെളളയും, മൊറോക്കോയുടെ മെറൂണും തുടങ്ങി സൗദിയുടെ കടും പച്ചവരെ നിറങ്ങളിലുളള ജെയ്സികളുമണിഞ്ഞ് വിദ്യാർത്ഥികൾ കളത്തിലിറങ്ങി.

കുരുന്നു പ്രതിഭകൾ സ്കൂൾ അങ്കണത്തിൽ പന്ത് തട്ടിയപ്പോൾ കളിയാരവം അതിന്റെ അത്യുന്നതങ്ങളിലെത്തുകയായിരുന്നു. ലോക കാൽപന്തുകളിക്കളത്തിലെ ഇന്ത്യൻ താരങ്ങളുടെ അഭാവം ഭാവിയിലെങ്കിലും പരിഹരിക്കപ്പെടണമെന്ന് അവർക്ക് വാശിയുളളതുപോലെയായിരുന്നു.

അവരുടെ വീറും വാശിയും. ഫിഫ കപ്പ് ഫൺഡേ ഫുട്ബോൾ സ്മാഷ് എന്ന പേരിൽ താനക്കോട്ടൂർ യു.പി.യിൽ നടന്ന കാൽപന്തുകളി വളയം സബ് ഇൻസ്പെക്ടർ അലി ഗോൾ മുഖത്തേക്ക് പന്ത് തട്ടി ഉദ്ഘാടനം ചെയ്തു.

നല്ലൊരു കായിക വിനോദമായ ഫുട്ബോൾ കളി അതിന്റെ ഗൗരവത്തോടെ കണ്ട് ഇന്ത്യാരാജ്യത്തിന്റെ യശസ്സുയർത്തും വിധത്തിലേക്ക് നിങ്ങൾ വളർന്നുവരണമെന്ന് ഇൻസ്പെക്ടർ ആവശ്യപ്പെട്ടു.

ഹെഡ്മാസ്റ്റർ ജയകുമാർ മുഖവുര ഭാഷണം നടത്തി. വാർഡ് മെംബർ വി.കെ.അബൂബക്കർ ,സ്കൂൾ അധ്യാപകരായ വിനോദ് കുമാർ, അബൂബക്കർ പൊയിലൂർ,റംഷാദ് ,അപർണ ,രജിഷ,തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84077/funday-one-day-fifa-cup-is-exciting)